ഇലനിറയെ 109 വിഭവങ്ങൾ; ഒത്തുചേരലിന് രുചിപ്പകിട്ടേകി അഞ്ചരക്കണ്ടി സ്കൂൾ 1985 ബാച്ചിന്റെ ഓണസദ്യ

Spread the love

കണ്ണൂർ: ഓണത്തിന്റെ ഗൃഹാതുരതയും സൗഹൃദത്തിന്റെ മാധുര്യവും ഒത്തുചേർന്നപ്പോൾ അഞ്ചരക്കണ്ടിയിൽ ഒരുങ്ങിയത് ഇലനിറയെ 109 വിഭവങ്ങളടങ്ങിയ കൊതിയൂറും ഓണസദ്യ. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലെ 1985 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ എഎച്ച്എസ് 85 ആണ് വേറിട്ട ഈ സദ്യയൊരുക്കി ശ്രദ്ധേയരായത്. ‘സുകൃതോണം തകൃതോണം’ എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷം നാടിനും വിരുന്നായി മാറി. കേരളത്തിന്റെ അടുക്കളകളിൽ മുൻതലമുറ സ്നേഹത്തോടെ വിളമ്പിയിരുന്ന നാടൻ വിഭവങ്ങളാണ് സദ്യയിലുടനീളം നിരന്നത്. കൂട്ടായ്മയിലെ അംഗങ്ങൾ സ്വന്തം വീടുകളിൽ നിന്ന് പരസ്പരം പങ്കുവെച്ച് തയ്യാറാക്കിക്കൊണ്ടുവന്നതാണ് വിഭവങ്ങളെല്ലാം.

 

നാവിൻതുമ്പിൽ രുചിമേളം; 12 തരം പായസങ്ങൾ

പുളിയിഞ്ചി, വടുകപ്പുളി, പാലക്കാടൻ മുളക് പച്ചടി, തുറ മാങ്ങ, കൂൺ മസാല, കൂമ്പ് വറവ്, ചേന അച്ചാർ എന്നിവയ്ക്കൊപ്പം സേമിയ മാംഗോ പായസമടക്കം 12 തരം പായസങ്ങളും സദ്യയ്ക്ക് മാറ്റുകൂട്ടി. ഒൻപത് തരം പച്ചടികൾ, 17 തരം വറവുകൾ, 13 കൂട്ടം അച്ചാറുകൾ എന്നിവയടക്കം 109 വിഭവങ്ങൾ വലിയ വാഴക്കൊടിയിലയിൽ നിരന്നപ്പോൾ കണ്ടുനിന്നവർക്കും നാവിലൂറുന്ന അനുഭവമായി.

 

രുചിയേറിയ സദ്യയ്ക്കൊപ്പം മാവേലി വേഷവും പൂക്കളവും തിരുവാതിരക്കളിയും നാടൻ ഓണപ്പാട്ടുകളും ഓണക്കളികളും ഒത്തുചേർന്നതോടെ ആഘോഷം വർണ്ണാഭമായി. തങ്ങളെ അക്ഷരവെളിച്ചത്തിലേക്ക് നയിച്ച പ്രിയപ്പെട്ട ഗുരുനാഥന്മാരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

 

സൗഹൃദത്തിനൊപ്പം കാരുണ്യത്തിന്റെ കൈത്താങ്ങ്

85 ബാച്ച് പ്രസിഡന്റ് മുഹമ്മദ് യാസിൻ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി. ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം.വി. അനിൽകുമാർ ഓണസന്ദേശം നൽകി. പ്രവീൺ കുക്കൊത്ത്, ദീപ, ബീനാ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി അശോകൻ പുതിയാണ്ടി സ്വാഗതവും ട്രഷറർ പി.കെ. സുരേഷ് ബാബു നന്ദിയും പറഞ്ഞു. പൂർവ്വ അധ്യാപകരും സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

 

എൺപതോളം അംഗങ്ങളുള്ള ഈ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വെറുമൊരു ഒത്തുചേരൽ വേദിയായി മാത്രമല്ല പ്രവർത്തിക്കുന്നത്. ജീവിതത്തിൽ സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സഹപാഠികൾക്കും മറ്റുള്ളവർക്കും സ്ഥിരമായി കാരുണ്യ സഹായങ്ങൾ എത്തിച്ചുനൽകാനും ഈ സൗഹൃദസംഘം മുന്നിലുണ്ട്.

 

 

  • Related Posts

    മലയിടിഞ്ഞ് വലിയ പാറ താഴേക്ക് പതിച്ചു; കര്‍ഷകന് ദാരുണാന്ത്യം

    Spread the love

    Spread the loveകട്ടപ്പന: കട്ടപ്പന കടമാക്കുഴിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന്‍ മരിച്ചു. തോട്ടം ഉടമ ബെന്നി പുരയിടത്തില്‍ ആണ് മരിച്ചത്. ഏലത്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ വലിയ പാറ ഇടിഞ്ഞ് വീഴുകയായിരുന്നു.   രാവിലെ ജോലിയ്ക്കായി ഭാര്യയ്ക്കൊപ്പം എത്തിയതായിരുന്നു ബെന്നി. ഇതിനിടെയാണ് വലിയ പാറക്കൂട്ടം മലമുകളില്‍…

    താരങ്ങളുടെ ഫോട്ടോയെടുക്കും, ബിഷ്ണോയ് സംഘത്തിന് കൈമാറും; പ്രതിഫലമായി ഡോളർ, ഗുരുമൂർത്തിയുടെ ‘ക്ലിക്കിൽ’ ആരൊക്കെ?

    Spread the love

    Spread the loveതൃശൂർ∙ കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തമിഴ്നാട് സ്വദേശി ഗുരുമൂർത്തി (27) ഫൊട്ടോഗ്രാഫറാണെന്ന് പൊലീസ്. പാലക്കാട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇയാൾ ബിഷ്ണോയ് സംഘത്തിലെ അംഗങ്ങൾക്കായി മുംബൈയിലെ വിവിധ സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തിയെന്നാണ് കണ്ടെത്തൽ.…

    Leave a Reply

    Your email address will not be published. Required fields are marked *