യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തിയ സംഭവം; എസ്എഫ്‌ഐ നേതാവിനെ പുറത്താക്കി

Spread the love

തളിപ്പറമ്പ്: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തിയ സംഭവത്തില്‍ എസ്എഫ്‌ഐ നേതാവിനെതിരെ നടപടി. ചിത്രം പകര്‍ത്തിയ ചുഴലി സ്വദേശി നവനീതിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും എസ്എഫ്‌ഐ ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കി.

 

നവനീതിനെതിരായ നടപടി 22ന് തന്നെ സ്വീകരിച്ചതായി സിപിഎം അറിയിച്ചു. തെറ്റായ നടപടികള്‍ പാര്‍ട്ടിയും സമൂഹവും അംഗീകരിക്കില്ലെന്നും സിപിഎം പറഞ്ഞു.

 

യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ നവനീതിനെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ നിസാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് യുവതി ആരോപിച്ചു. ശ്രീകണ്ഠാപുരം പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി ആഭ്യന്തരമന്ത്രിയെയും സമീപിച്ചിരുന്നു.

 

ആഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുളിക്കുന്നതിനിടെയാണ് പ്രതി യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മൊബൈലിന്റെ ഫ്ലാഷ് തനിയെ ഓണായതോടെ യുവതി ഫോണ്‍ കാണുകയും ബഹളം വെക്കുകയുമായിരുന്നു.

  • Related Posts

    കുതിര നിയന്ത്രണംവിട്ട് റോഡിലൂടെ ഓടി; ഒരാൾക്ക് പരിക്ക്, വാഹനങ്ങൾക്ക് കേടുപാട്

    Spread the love

    Spread the loveചെറുതുരുത്തി (തൃശൂർ): ചെറുതുരുത്തിയിൽ സംസ്ഥാനപാതയിലൂടെ കുതിര അനിയന്ത്രിതമായി ഓടിയത് പരിഭ്രാന്തി പരത്തി. നിയന്ത്രണം വിട്ടോടിയ കുതിരയുടെ പരാക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആറ്റൂർ മനപ്പടി കുന്നത്ത് വീട്ടിൽ രതീഷിനാണ് (35) പരിക്കേറ്റത്. കുതിരയുടെ ആക്രമണത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.…

    അഞ്ചുവയസ്സുകാരിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ 55-കാരൻ അറസ്റ്റിൽ

    Spread the love

    Spread the love  കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 55-കാരൻ അറസ്റ്റിൽ. കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടിൽ പ്രേംരാജിനെ പന്തീരാങ്കാവ് പോലീസ് പിടികൂടി.   2026 ഓഗസ്റ്റിലെ പലദിവസങ്ങളിലായി അഞ്ചുവയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *