പക്ഷാഘാതത്തിനു ചികിത്സ തേടിയ രോഗി കട്ടിലിൽ നിന്ന് വീണു മരിച്ചു; ചികിത്സയിൽ പിഴവെന്നും ബന്ധുക്കൾ‌

Spread the love

തിരുവനന്തപുരം ∙ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കട്ടിലില്‍നിന്നു വീണു പരുക്കേറ്റ രോഗി മരിച്ചു. പക്ഷാഘാതത്തിനു ചികിത്സ തേടിയ ചടയമംഗലം സ്വദേശി സുകുമാരപിള്ള (87) ആണ് മരിച്ചത്. 29നാണ് സുകുമാരപിള്ള കട്ടിലില്‍നിന്നു വീണു തലയ്ക്കു പരുക്കേറ്റത്. ഇന്നലെ സുകുമാരപിള്ള മരിച്ചു. കട്ടിലില്‍നിന്നു വീണു പരുക്കേറ്റതിനു ശേഷം ചികിത്സ നല്‍കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്ന് കുടുംബം ആരോപിച്ചു.

 

ഐസിയുവിലേക്കു മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായില്ലെന്നു സുകുമാരപിള്ളയുടെ മകള്‍ പ്രതികരിച്ചു. എന്നാല്‍ ചികിത്സയില്‍ പിഴവുണ്ടായെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. രണ്ടു ബന്ധുക്കളെ ഒപ്പം നില്‍ക്കാന്‍ അനുവദിച്ചിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു. ഈ മാസം 26നാണ് പക്ഷാഘാതത്തെ തുടര്‍ന്നു സുകുമാരപിള്ളയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തിരുവനന്തപുരത്തേക്കു മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് കട്ടിലില്‍നിന്നു വീഴുന്ന സാഹചര്യമുണ്ടായത്.

 

വീണ്ടും പക്ഷാഘാതം വരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിട്ടും സേഫ്റ്റി റെയിലിങ് ഉള്ള ബെഡ് നല്‍കിയില്ലെന്നു കുടുംബം ആരോപിച്ചു. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു.

  • Related Posts

    കുതിര നിയന്ത്രണംവിട്ട് റോഡിലൂടെ ഓടി; ഒരാൾക്ക് പരിക്ക്, വാഹനങ്ങൾക്ക് കേടുപാട്

    Spread the love

    Spread the loveചെറുതുരുത്തി (തൃശൂർ): ചെറുതുരുത്തിയിൽ സംസ്ഥാനപാതയിലൂടെ കുതിര അനിയന്ത്രിതമായി ഓടിയത് പരിഭ്രാന്തി പരത്തി. നിയന്ത്രണം വിട്ടോടിയ കുതിരയുടെ പരാക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആറ്റൂർ മനപ്പടി കുന്നത്ത് വീട്ടിൽ രതീഷിനാണ് (35) പരിക്കേറ്റത്. കുതിരയുടെ ആക്രമണത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.…

    അഞ്ചുവയസ്സുകാരിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ 55-കാരൻ അറസ്റ്റിൽ

    Spread the love

    Spread the love  കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 55-കാരൻ അറസ്റ്റിൽ. കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടിൽ പ്രേംരാജിനെ പന്തീരാങ്കാവ് പോലീസ് പിടികൂടി.   2026 ഓഗസ്റ്റിലെ പലദിവസങ്ങളിലായി അഞ്ചുവയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *