തുണിക്കടയിൽ ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് മോഷണം

Spread the love

കൊല്ലം ∙ ചവറയിൽ ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയിൽ മോഷണം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. ചവറയ്ക്കു സമീപമുള്ള മുഖംമൂടി ജംക്‌ഷനിലുള്ള തുണിക്കടയിലാണ് മുഖംമൂടി ധരിച്ച് മോഷ്ടാക്കാൾ കവർച്ച നടത്തിയത്.

 

തുണിക്കടയുടെ ചില്ല് വാതിൽ ചവിട്ടിപ്പൊളിച്ചാണ് പ്രതികൾ അകത്തു കടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഓണത്തിനായി എടുത്ത പുതിയ സ്റ്റോക്ക് മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയെന്ന് കട ഉടമ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *