പത്തുവയസ്സുകാരിക്കുനേരെ ലൈംഗിക അതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

Spread the love

തിരുവനന്തപുരം: കന്യാകുളങ്ങരയിൽ മദ്രസയിൽ പഠിക്കാനെത്തിയ പത്തുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കന്യാകുളങ്ങര സ്വദേശി നജീമിനെയാണ് (52) വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.

 

നജീം നിരന്തരമായി ലൈംഗിക അതിക്രമം നടത്തിയിരുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. ലൈംഗിക അതിക്രമം ഭയന്ന് മദ്രസയിൽ പോകാൻ മടിച്ച കുട്ടിയെ വീട്ടുകാർ നിർബന്ധിച്ച് അയക്കുകയായിരുന്നു. കഴിഞ്ഞദിവസം മദ്രസയിൽനിന്ന് കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് വരികയും തുടർന്ന് രക്ഷിതാക്കൾ വട്ടപ്പാറ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

 

വട്ടപ്പാറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നുള്ള വിവരം മനസ്സിലാക്കുന്നത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

  • Related Posts

    കുതിര നിയന്ത്രണംവിട്ട് റോഡിലൂടെ ഓടി; ഒരാൾക്ക് പരിക്ക്, വാഹനങ്ങൾക്ക് കേടുപാട്

    Spread the love

    Spread the loveചെറുതുരുത്തി (തൃശൂർ): ചെറുതുരുത്തിയിൽ സംസ്ഥാനപാതയിലൂടെ കുതിര അനിയന്ത്രിതമായി ഓടിയത് പരിഭ്രാന്തി പരത്തി. നിയന്ത്രണം വിട്ടോടിയ കുതിരയുടെ പരാക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആറ്റൂർ മനപ്പടി കുന്നത്ത് വീട്ടിൽ രതീഷിനാണ് (35) പരിക്കേറ്റത്. കുതിരയുടെ ആക്രമണത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.…

    അഞ്ചുവയസ്സുകാരിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ 55-കാരൻ അറസ്റ്റിൽ

    Spread the love

    Spread the love  കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 55-കാരൻ അറസ്റ്റിൽ. കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടിൽ പ്രേംരാജിനെ പന്തീരാങ്കാവ് പോലീസ് പിടികൂടി.   2026 ഓഗസ്റ്റിലെ പലദിവസങ്ങളിലായി അഞ്ചുവയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *