പോലീസുകാരെ കാറിടിച്ചു കൊല്ലാൻ ശ്രമം, പിന്നിൽ ലഹരി സംഘമെന്ന് വിവരം; കാലിൽ കൂടി കാർ കയറിയിറങ്ങി

Spread the love

തിരുവനന്തപുരം: ലഹരി സംഘത്തെ പിടിക്കാൻ പോയ ഡാൻസാഫ് സംഘത്തിലെ രണ്ട് പോലീസുകാരെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഡാൻസാഫ് സംഘാംഗങ്ങളായ വിനീത്, റോജിൻ എന്നിവരെയാണ് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 

വൈകുന്നേരം അഞ്ചുമണിയോടെ വലിയതുറ സ്റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസിന്റെ തന്നെ ബൈക്കിൽ പോയ ഇരുവരെയും ആൾട്ടോ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. മുമ്പോട്ടെടുത്ത കാർ നിർത്തി വീണ്ടും പിന്നോട്ട് എടുത്ത് ഇരുവരുടെയും ദേഹത്ത് ഇടിക്കുകയായിരുന്നു. റോജിന്റെ കാലിൽക്കൂടി കാർ കയറിയിറങ്ങുകയായിരുന്നു.

 

കാറിൽ ഉണ്ടായിരുന്നവർ ലഹരി സംഘങ്ങൾ ആണെന്നാണ് പ്രാഥമിക വിവരം. കാറിൽ രക്ഷപ്പെട്ട ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *