ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധം: വാക്‌സിനേഷന്‍ ക്യാംപയിന്‍ ഡിസംബര്‍ 31 വരെ നീട്ടി

Spread the love

കോഴിക്കോട് ∙ ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കുന്ന എച്ച്.പി.വി വാക്‌സിനേഷന്‍ ക്യാംപയിന്‍ ഡിസംബര്‍ 31 വരെ നീട്ടി. ഓഗസ്റ്റ് 31 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് സ്‌കൂളുകള്‍ വഴിയും ആരോഗ്യകേന്ദ്രങ്ങള്‍ വഴിയും വാക്‌സിന്‍ നല്‍കുന്നത്. എല്ലാ രക്ഷിതാക്കളും കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്നും പ്രാഥമികാരോഗ്യകേന്ദ്രതലം മുതലുള്ള ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ സൗജന്യമായി ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.ടി സരിത കുമാരി അറിയിച്ചു.

 

കോഴിക്കോട് ജില്ലയില്‍ ഇതുവരെ 12,944 (49%) കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതില്‍ 1,499 കുട്ടികള്‍ക്ക് സ്‌കൂളുകള്‍ വഴിയുള്ള വാക്‌സിനേഷന്‍ ക്യാമ്പയിനിലൂടെയാണ് കുത്തിവെപ്പ് നല്‍കിയത്. ഗര്‍ഭാശയഗള കാന്‍സറിനെതിരായ വാക്സിന്‍ കൂടി ദേശീയ പ്രതിരോധകുത്തിവയ്പ്പ് പട്ടികയിലുള്‍പ്പെടുത്തുന്നതിന് മുന്നോടിയായി ആദ്യഘട്ടത്തില്‍ 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് എച്ച്.പി.വി വാക്‌സിന്‍ നല്‍കുന്നത്.

 

ഗര്‍ഭാശയഗള കാന്‍സറും പ്രതിരോധവും

ഗര്‍ഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെര്‍വിക്‌സ്) കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍. 99.7 ശതമാനം ഗര്‍ഭാശയഗള കാന്‍സറുകളും ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി) കാരണമാണ് ഉണ്ടാകുന്നത്. ഇന്ത്യയില്‍ സ്ത്രീകളെ ബാധിക്കുന്ന ക്യാന്‍സറില്‍ രണ്ടാം സ്ഥാനത്താണിത്. ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കാന്‍ നിലവില്‍ രാജ്യത്തുള്ള വാക്‌സിനാണ് എച്ച്.പി.വി വാക്‌സിന്‍. വിപണിയില്‍ 4000 രൂപ വിലവരുന്ന വാക്‌സിനാണ് സൗജന്യമായി നല്‍കുന്നത്. എച്ച്.പി.വി വൈറസ് മൂലമുണ്ടാകുന്ന അണുബാധയില്‍നിന്ന് സുരക്ഷയൊരുക്കുന്ന ആന്റിബോഡികള്‍ വാക്സിന്‍ സ്വീകരിക്കുന്നയാളുടെ ശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്നു. സമയബന്ധിതമായ വാക്‌സിനേഷനും സെര്‍വിക്കല്‍ സ്‌ക്രീനിങ്ങും വഴി സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള സാധ്യത കുറക്കാനാകും.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *