ഭാര്യ കേസ് കൊടുത്തതിന്റെ വൈരാഗ്യം; അമ്മായിയമ്മയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറി, മരുമകനെതിരെ കേസ്

Spread the love

കണ്ണൂര്‍: ഭാര്യ കേസ് കൊടുത്ത വൈരാഗ്യത്തിന് അമ്മായിയമ്മയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറിയ മരുമകന്റെ പേരില്‍ പരിയാരം പൊലീസ് കേസെടുത്തു. അഞ്ചാംപീടിക ചിറക്കുറ്റിയിലെ ദീപക് കാക്കാമണിയുടെ(46) പേരിലാണ് കേസ്.

 

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പിലാത്തറ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി മാനേജരായ പെരിന്തട്ട പുറക്കുന്ന് തവിടിശേരിയിലെ കൂലേരി വീട്ടില്‍ ലീന സുകുമാരന്റെ(57)പരാതിയിലാണ് കേസ്.

 

റോയല്‍ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ലീനയുടെ ഓഫീസിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കെ എല്‍-86 ഡി-0708 നമ്പര്‍ കാറിന്റെ ടയറുകള്‍ ദീപക് കുത്തിക്കീറി നശിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *