പുറത്തിറങ്ങാൻ മടിച്ച പ്രതിയെ വാഹനത്തിൽനിന്നു തൂക്കിയെടുത്ത് പൊലീസ്; സംഭവം തെളിവെടുപ്പിനിടെ

Spread the love

കോഴിക്കോട് ∙ മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ വാഹനത്തിൽനിന്നു പുറത്തിറങ്ങാൻ മടിച്ച് പ്രതി. കോഴിക്കോട് പേരാമ്പ്രയിലാണ് മോഷണക്കേസ് പ്രതി രാഹുൽ രാജ് പൊലീസിനോട് അന്വേഷണത്തിൽ സഹകരിക്കാതെ വാഹനത്തിൽ ഇരുന്നത്. തുടർന്ന് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രാഹുലിനെ എടുത്തുയുർത്തി വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി.

ഓഗസ്റ്റ് 10 നാണ് പേരാമ്പ്രയിലെ ഒരുവീട്ടിൽ രാഹുൽ രാജ് മോഷണത്തിനു എത്തിയത്. വീട്ടിനുള്ളിൽ കടന്ന് അലമാരകൾ അടക്കം പ്രതികൾ കുത്തിത്തുറന്നിരുന്നു. ഇതേ കേസിൽ രാഹുലിനൊപ്പം ഉണ്ടായിരുന്ന മുസ്തഫ എന്നയാൾ നേരത്തേ അറസ്റ്റിലായിരുന്നു.

 

രാഹുൽ രാജിനെ പന്തിരങ്കാവ് പൊലീസാണ് തെളിവെടുപ്പിനു എത്തിച്ചത്. എന്നാൽ ജീപ്പിൽനിന്നു പുറത്തിറങ്ങാൻ പ്രതി മടിച്ചതോടെ പൊലീസും നാട്ടുകാരും ചേർന്നു തൂക്കിയെടുത്ത് വീട്ടിനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *