സാങ്കല്‍പ്പികമായി ബൈക്ക് ഓടിച്ചു കാണിച്ചില്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി

Spread the love

 

 

കോഴിക്കോട്: ഉള്ള്യേരി പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ റാഗിംഗിന്റെ ഭാഗമായി ക്രൂരമായ മര്‍ദനം. സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ രക്ഷിതാക്കളും ഇരയായ വിദ്യാര്‍ഥികളും പരാതി നല്‍കി. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

 

സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് സാങ്കല്‍പ്പികമായി ബൈക്ക് ഓടിച്ചു കാണിക്കാന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. ഇത് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൂട്ടമായി ചേര്‍ന്ന് മര്‍ദനം അഴിച്ചുവിട്ടത്. അടിയേറ്റ് വീണ കുട്ടികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി ചവിട്ടുന്നതും സമീപത്തെ വെള്ളത്തിലേക്ക് തള്ളിയിടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

മര്‍ദനത്തില്‍ പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനുമുമ്പും ഇതേ സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് സമാനമായ രീതിയില്‍ ഭീഷണികളും റാഗിംഗ് ശ്രമങ്ങളും ഉണ്ടായതായി പരാതികള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തവും കര്‍ശനവുമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *