സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി–മലവയൽ റോഡിൽ യാത്രക്കാരുമായി സർവീസ് നടത്തിയിരുന്ന പൊതുഗതാഗത ബസിന് മുന്നിൽ സമാന്തര സർവീസ് നടത്തുന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയതായി പരാതി.
സമാന്തര സർവീസുകൾ പൊതുഗതാഗത സംവിധാനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി പലതവണ പരാതികൾ നൽകിയിട്ടും, ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നതായാണ് ആരോപണം.
യാത്രക്കാരുമായി സർവീസ് നടത്തുന്ന ബസിന്റെ യാത്ര തടസ്സപ്പെടുത്തുന്ന രീതിയിൽ ഓട്ടോറിക്ഷ റോഡിൽ നിർത്തിയ സംഭവവും ഇതിന്റെ ഭാഗമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പൊതുഗതാഗത ബസുകളെ തടസ്സപ്പെടുത്തുന്ന ഇത്തരം നടപടികൾക്കെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നും, സുൽത്താൻ ബത്തേരി–മലവയൽ റൂട്ടിലെ സമാന്തര സർവീസിന്റെ കളിയാട്ടം അവസാനിപ്പിക്കണമെന്നും യാത്രക്കാരും ബസ് ജീവനക്കാരും ആവശ്യപ്പെടുന്നു.








