ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയാൽ സമ്മാനമായി ഇറച്ചി!! ഒന്നും രണ്ടും കിലോയല്ല; 2 വർഷത്തേക്ക് എല്ലാ മാസവും ഇറച്ചി ഗിഫ്റ്റ് പാക്ക് വീട്ടിലെത്തും! ഗെയിംസിൽ മത്സരിക്കുന്ന ദക്ഷിണ കൊറിയൻ ഗുസ്തി താരങ്ങൾക്ക് ഈ ‘ഞെട്ടിക്കുന്ന’ വാഗ്ദാനം നൽകിയത് അവിടത്തെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് കിം ഈക് ഹോൻ.
ഒരു കാലത്ത് ഒളിംപിക്‌സിലും ഏഷ്യൻ ഗെയിംസിലുമെല്ലാം കൊറിയൻ ഗുസ്തി താരങ്ങൾ സ്വർണം നേടിയിരുന്നെങ്കിലും ഇപ്പോൾ കാര്യങ്ങളത്ര പോരാ. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ആകെ 2 വെങ്കലമാണു കിട്ടിയത്.
കൊറിയയുടെ ഗുസ്തി താരങ്ങളെ ഉഷാറാക്കാൻ വേണ്ടിയാണ് പ്രസിഡന്റിന്റെ ‘ഇറച്ചി’ സമ്മാന വാഗ്ദാനം. കിമ്മിനു സ്വന്തമായി ഇറച്ചി ഉൽപന്നങ്ങൾ നിർമിക്കുന്ന പ്ലാന്റുണ്ട്. അതിനാൽ ഇറച്ചി അന്വേഷിച്ചു മറ്റെവിടെയും പോകേണ്ടതുമില്ല.








