ദോശമാവ് സൂക്ഷിക്കുമ്പോൾ ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ, ഫ്രിഡ്ജ് ഇല്ലെങ്കിൽ എന്തുചെയ്യണം?

Spread the love

തിരക്കുപിടിച്ച നഗരജീവിതത്തിൽ ദോശയ്ക്ക് അരിയും ഉഴുന്നും അരച്ച് മാവ് പുളിപ്പിക്കാൻ വയ്ക്കുന്നതൊക്കെ വലിയ പണിയാണ്. അതിന് ഏറ്റവും എളുപ്പം പാക്കറ്റുകളിൽ കിട്ടുന്ന ഇൻസ്റ്റൻഡ് ദോശ മാവ് വാങ്ങിക്കുക എന്നതാണ്. എന്നാൽ പാക്കറ്റ് ദോശമാവ് ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ഗുരുതര ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

 

മാവിലെ അന്നജവും ഈർപ്പവും ബാസില്ലസ് സിറിയസ് പോലുള്ള രോഗാണുക്കൾ വളരാൻ അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു. പാക്കറ്റുകളിൽ കിട്ടുന്ന മാവ് നേരത്തെ തന്നെ പുളിപ്പിച്ചതായിരിക്കും. ഇത് കൂടുതൽ നേരം പുറത്തുവെക്കുകയോ വായുസമ്പർക്കം ഉണ്ടാവുകയോ ചെയ്താൽ പെട്ടെന്ന് ചീത്തയാകാനും ഭക്ഷ്യവിഷബാധക്ക് ഇടയാക്കുകയും ചെയ്യും.

 

ഭക്ഷണത്തിലെ രോഗകാരികളായ ബാക്ടീരിയകൾ ഏകദേശം 4°C–60°C പരിധിയിൽ വേഗത്തിൽ പെരുകാൻ സാധ്യതയുള്ളതിനാൽ, ഈ താപനിലയിൽ ഭക്ഷണം ഏറെ നേരം വയ്ക്കുന്നത് ഒഴിവാക്കണം.

 

പാക്കറ്റ് തുറന്നശേഷം ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം?

മാവ് ഒഴിച്ചുവയ്ക്കാൻ എയർടൈറ്റ് ആയ പാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.

 

വലിയ പാത്രത്തിൽ നിന്ന് ഓരോ തവണയും എടുത്തുപയോഗിക്കുന്നതിന് പകരം ആവശ്യത്തിന് മാത്രം വേർതിരിച്ചെടുക്കുന്നത് നല്ലതാണ്.

 

ഭക്ഷ്യസുരക്ഷാ മാർഗനിർദേശം പ്രകാരം, ഫ്രിഡ്ജിലെ താപനില ഏകദേശം 4°C അല്ലെങ്കിൽ അതിൽ താഴെ നിലനിർത്തുക.

 

ദോശമാവ് എടുക്കാൻ വൃത്തിയുള്ള തവിയോ സ്പൂണോ ഉപയോഗിക്കാം.

 

ഒരാഴ്ച മുഴുവൻ ഉപയോഗിക്കാനുള്ള മാവ് ഒരേ പാത്രത്തിൽ സൂക്ഷിച്ച് ദിവസവും തുറക്കുന്നതിനു പകരം 2–3 ദിവസത്തേക്ക് വേണ്ട അളവുകളായി വേർതിരിക്കുന്നത് കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കും.

 

ഫ്രിഡ്ജിൽ എത്ര ദിവസം സൂക്ഷിക്കാം?

നിർമ്മാണ രീതി, പാക്കേജിങ്, പ്രിസർവേറ്റീവുകൾ, പുളിപ്പിച്ചിട്ടുണ്ടോ, തുറന്ന തീയതി, ഫ്രിഡ്ജിലെ താപനില എന്നിവയെ ആശ്രയിച്ചാണ് വാങ്ങുന്ന ദോശമാവിൻ്റെ കാലാവധി തീരുമാനിക്കുക.

 

ഫ്രിഡ്ജില്ലെങ്കിൽ ദോശമാവ് എങ്ങനെ സൂക്ഷിക്കാം?

ഫ്രിഡ്ജില്ലാത്ത സാഹചര്യത്തിൽ പാക്കറ്റ് ദോശമാവ് ദിവസങ്ങളോളം മുറിയിലെ താപനിലയിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല, പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ. സാധാരണ മുറിയിലെ താപനിലയിൽ പരമാവധി രണ്ട് മണിക്കൂറെന്നതാണ് പൊതുവായ ഭക്ഷ്യസുരക്ഷാ മാർഗനിർദേശം. മൺപാത്രം, വെള്ളത്തിൽ മുക്കിവയ്ക്കുന്ന രീതി ഇതൊക്കെ ദോശമാവിൻ്റെ തണുപ്പ് നിലനിർത്തുമെങ്കിലും ഫ്രിഡ്ജിന് പകരമായി കാണാനാകില്ല.

 

ദോശമാവ് കേടായോ, എങ്ങനെ തിരിച്ചറിയും?

സാധാരണ പുളിച്ച മാവിന്റെ മണമല്ലാതെ ചീഞ്ഞതോ അസഹ്യമായതോ ആയ മണം ഉണ്ടെങ്കിൽ ഉപയോഗിക്കരുത്.

 

പച്ച, കറുപ്പ്, നീല, വെള്ള തുടങ്ങിയ നിറങ്ങളിൽ പൂപ്പലോ നിറ വ്യത്യാസമോ കാണുകയാണെങ്കിൽ മുകളിൽ മാത്രം എടുത്ത് കളഞ്ഞ് ബാക്കി ഉപയോഗിക്കരുത്. മുഴുവൻ മാവും ഉപേക്ഷിക്കുക.

 

പാക്കറ്റ് വീർത്തിരിക്കുകയാണെങ്കിൽ അത് ഉപയോഗിക്കരുത്.

ചില രോഗകാരികളായ സൂക്ഷ്മജീവികൾ ഭക്ഷണത്തിന്റെ മണം, രുചി, രൂപം എന്നിവയിൽ വലിയ മാറ്റമില്ലാതെയും പ്രശ്നമുണ്ടാക്കാം. അതുകൊണ്ട് സൂക്ഷിക്കുന്ന രീതിയും താപനിലയും പ്രധാനമാണ്.

 

ദോശമാവ് സൂക്ഷിക്കുമ്പോൾ ഒഴിവാക്കേണ്ട 7 തെറ്റുകൾ

ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് ദിവസം മുഴുവൻ അടുക്കളയിൽ വയ്ക്കുന്നത്

 

ഒരേ സ്പൂൺ പലതവണ ഉപയോഗിക്കുന്നത്

 

മാവ് തുറന്ന പാത്രത്തിൽ സൂക്ഷിക്കുന്നത്

 

പാക്കറ്റിലെ സ്റ്റോറേജ് നിർദേശങ്ങൾ അവഗണിക്കുന്നത്

 

പൂപ്പൽ വന്ന ഭാഗം മാത്രം നീക്കി ബാക്കി ഉപയോഗിക്കുന്നത്

 

അസാധാരണമായ മണം വന്ന മാവ് ഉപയോഗിക്കരുത്

 

ഫ്രിഡ്ജില്ലാത്തപ്പോൾ ദിവസങ്ങളോളം മാവ് സൂക്ഷിക്കുന്നത്

  • Related Posts

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

    Spread the love

    Spread the loveകൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *