താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു

Spread the love

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. ഇന്ന് പുലർച്ചെ നാല് മണിയോടെ ചുരം ഏഴാം വളവിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുനിന്ന കണ്ടെയ്നർ ലോറിയാണ് ഗതാഗത തടസ്സത്തിന് കാരണമായത്. തുടർന്ന് രാവിലെ എട്ട് മണിയോടെ ക്രെയിൻ ഉപയോഗിച്ച് ലോറി റോഡിൽ നിന്നും മാറ്റി.

 

ലോറി നീക്കം ചെയ്തെങ്കിലും ചുരത്തിൽ ഇപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചുരം കയറുന്ന വാഹനങ്ങളുടെ നിര ഒന്നാം വളവ് മുതൽ ഏഴാം വളവ് വരെ നീണ്ടുകിടക്കുകയാണ്. ചുരം ഇറങ്ങുന്ന ഭാഗത്ത് ലക്കിടി മുതൽ താഴേക്ക് ഏഴാം വളവ് വരെ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു.

 

പുലർച്ചെ നാല് മണി മുതൽ ഏഴാം വളവിലൂടെ കടന്നുപോകാൻ സാധിക്കാതിരുന്ന വലിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കുരുക്കിലായതാണ് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയത്. ഈ വലിയ വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനാൽ ഗതാഗതം സാധാരണ നിലയിലാകാൻ ഇനിയും രണ്ടോ മൂന്നോ മണിക്കൂർ സമയമെടുക്കുമെന്ന് അറിയാൻ സാധിച്ചത്.

 

അതുകൊണ്ടുതന്നെ, ഇതുവഴി യാത്ര ചെയ്യുന്നവർ സമയം ക്രമീകരിച്ച് മാത്രം യാത്ര തിരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡ്രൈവർമാർ യാതൊരു കാരണവശാലും അനാവശ്യമായി ഓവർടേക്ക് ചെയ്യാതെ വരിയായി മാത്രം (ലൈൻ ട്രാഫിക് പാലിച്ച്) വാഹനങ്ങൾ ഓടിക്കണമെന്നും ഗതാഗത നിയന്ത്രണവുമായി സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

 

 

 

  • Related Posts

    മുംബൈയിൽനിന്ന് ഒറ്റപ്പാലത്തേക്ക്, കടയിൽ ജോലി; ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഗുരുമൂർത്തി പിടിയിൽ

    Spread the love

    Spread the loveപാലക്കാട്∙ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ഗുരുമൂർത്തിയാണ് (27) തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. യുഎപിഎ ചുമത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഗുരുമൂർത്തി സമൂഹമാധ്യമത്തിലൂടെ ബിഷ്ണോയ് സംഘവുമായി ബന്ധപ്പെട്ടതായി…

    ‘എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ…’; വേദനയായി പതിമൂന്നുകാരന്റെ നിലവിളി, അമ്മയുടെ പങ്കാളി ജോലിക്കു പോകില്ല, സ്ഥിരം മദ്യപാനി

    Spread the love

    Spread the loveകൊല്ലം∙ ‘അച്ഛാ… എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ പ്ലീസ്’– 13 വയസ്സുകാരന്റെ ഉള്ളുപൊള്ളിക്കും നിലവിളി ആ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങുകയായിരുന്നു ഇതുവരെ. പേടിച്ച് ഉറക്കമില്ലാതെ, ശ്വാസം അടക്കിപ്പിടിച്ച് ആരോടും ഒന്നും പറയാതെ ഇത്രയും നാൾ അവൻ എല്ലാം സഹിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *