ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ കാണാനില്ല; മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ ‘സി.എം.ഒ കേരള’ത്തിലെ പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ചു. ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകള്‍ നേര്‍ന്നതുമായ രണ്ട് പോസ്റ്റുകളാണ് ഫെയ്സ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായത്.

 

നീക്കം ചെയ്ത പോസ്റ്റുകള്‍ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും, എന്ത് കാരണത്താലാണ് ഉള്ളടക്കം ഒഴിവാക്കിയതെന്ന് ഐടി നിയമപ്രകാരം വ്യക്തമാക്കണമെന്നും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര ഐ.ടി മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍ ഐഎഎസ് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

 

നേരത്തെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി നീക്കം ചെയ്യപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി മെറ്റയോട് വിശദീകരണം തേടിയിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരമല്ല പോസ്റ്റുകള്‍ നീക്കം ചെയ്തതെന്നും, എഐ ടൂളുകളുടെ സാങ്കേതിക പിഴവു കാരണമാണ് ചില പോസ്റ്റുകള്‍ നഷ്ടപ്പെട്ടതെന്നും മെറ്റ ഇതില്‍ മറുപടി നല്‍കിയിരുന്നു.

 

പ്ലാറ്റ്‌ഫോമിന്റെ സുരക്ഷയ്ക്കും മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമായി എഐ സാങ്കേതികവിദ്യയാണ് പോസ്റ്റുകള്‍ പരിശോധിക്കാന്‍ ഉപയോഗിക്കുന്നത്. പരിശോധനാ പ്രക്രിയയിലുണ്ടായ സാങ്കേതിക പിഴവാണ് ചില പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെടാന്‍ കാരണമായതെന്നും മെറ്റ വ്യക്തമാക്കി.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *