‘അന്ന് കൃഷ്ണവേഷത്തില്‍ നിറഞ്ഞാടി’; ഇന്ന് കണ്ണന് മുന്നില്‍ കുചേലനായി കലാമണ്ഡലം ഗോപിയാശാന്‍

Spread the love

ഗുരുവായൂര്‍: പിറന്നാള്‍ദിനത്തില്‍ കണ്ണന് മുന്നില്‍ കുചേലനായി കഥകളി ആചാര്യന്‍ കലാ മണ്ഡലം ഗോപി. കഥകളി ആസ്വാദകര്‍ നിറഞ്ഞ സദസ്സില്‍ കലാമണ്ഡലം ഗോപിയാശാന് ആദരം നല്‍കി ഗുരുവായൂര്‍ ദേവസ്വം. വെള്ളിയാഴ്ച രാത്രി മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന ‘കുചേലവൃത്തം’ കഥകളിയിലാണ് ഗോപിയാശാന്‍ കുചേലവേഷമിട്ടത്.

 

നിരവധിതവണ കൃഷ്ണസന്നിധിയില്‍ കൃഷ്ണവേഷത്തില്‍ നിറഞ്ഞാടിയ അദ്ദേഹത്തിന്റെ കുചേലവേഷം കാണാന്‍ ആസ്വാദകര്‍ ഏറെയെത്തി. കലാമണ്ഡലം കൃഷ്ണകുമാര്‍ കൃഷ്ണനായി അരങ്ങിലെത്തി. രുക്മിണിയായി ചമ്പക്കുളം വിജയകുമാര്‍ വേഷമിട്ടു. ഇരിങ്ങാലക്കുട പാര്‍വതി കലാകേന്ദ്ര മാണ് അരങ്ങൊരുക്കിയത്.

 

കഥകളി കഴിഞ്ഞ ഉടന്‍ ഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തില്‍ കലാമണ്ഡലം ഗോപിയാശാന് ആദരം നല്‍കി. ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥും ഭരണ സമിതി അംഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടും ചേര്‍ന്ന് ഗോപിയാശാനെ പൊന്നാടയണിയിച്ചു. ശ്രീഗുരുവായൂരപ്പന്റെ ചിത്രവും നിലവിളക്കും സമ്മാനിച്ചു.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *