‘ഒരു സിനിമാ ബാക്ക്ഗ്രൗണ്ടുമില്ലാതെ, ഈ വഴിയിലെത്തിപ്പെടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല’

Spread the love

സിനിമയിൽ വരുന്ന എല്ലാവർക്കുമുള്ളതു പോലെ നടിയായി വരണമെന്ന ആഗ്രഹമൊക്കെ തനിക്കുമുണ്ടായിരുന്നെന്ന് മഹിമ നമ്പ്യാർ. ഒരു സിനിമാ ബാക്ക്ഗ്രൗണ്ടുമില്ലാതെ ഈ വഴിയിൽ എത്തിപ്പെടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ലെന്നും മഹിമ പറഞ്ഞു. മ‌ണ്ഡാടി എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി പേർളി മാണി ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഹിമ.

 

“സിനിമയിൽ വരുന്ന എല്ലാവർക്കുമുള്ളതു പോലെ നടിയായി വരണമെന്ന ആഗ്രഹമൊക്കെയായിരുന്നു. സിനിമയൊക്കെ കാണുമ്പോൾ, സീനുകളൊക്കെ കണ്ണാടിയുടെ മുൻപിൽ നിന്ന് ചെയ്ത് നോക്കുക. ഇമോഷണലായി കരയുമല്ലോ നമ്മൾ, അപ്പോൾ ഞാൻ എങ്ങനെയാണ് കരയുന്നതെന്ന് കാണാൻ ഒക്കെ എനിക്ക് തോന്നും. അപ്പോൾ ഞാൻ കണ്ണാടിയുടെ മുൻപിൽ നിന്ന് കരഞ്ഞു നോക്കും.

 

അതെപ്പോഴും ഉള്ളിലുണ്ടായിരുന്നു. അങ്ങനെയൊക്കെ ചെയ്ത് നോക്കിയിട്ടുണ്ട്. പക്ഷേ ഒരിക്കലും നമ്മൾ ഒരു സിനിമാ ബാക്ക്ഗ്രൗണ്ടുമില്ലാതെ നിൽക്കുമ്പോൾ, അങ്ങനെയൊരു വഴിയിലെത്തിപ്പെടുമെന്ന് നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കുന്നില്ല. പിന്നെ എനിക്ക് മലയാളത്തിൽ ചെയ്യണമെന്നുണ്ടായിരുന്നു. ഞാൻ തുടങ്ങിയതൊക്കെ തമിഴിലായിരുന്നു.

 

എപ്പോഴാ മലയാളത്തിൽ ചെയ്യുന്നത് എന്ന് എല്ലാവരും ചോദിക്കും. അങ്ങനെ ആർഡിഎക്സിലൂടെ തിരിച്ചുവന്നു. അതിന് ശേഷം ഏകദേശം രണ്ട് വർഷമായി ഞാൻ തമിഴിൽ സിനിമ ചെയ്തിട്ട്. അതുകൊണ്ട് എല്ലാ ഭാഷയിലും സിനിമ ചെയ്യാൻ പറ്റുന്നതിന്റെ സന്തോഷവുമുണ്ട്”.- മഹിമ നമ്പ്യാർ പറഞ്ഞു.

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *