ക്ലാസിൽ അശ്ലീല പരാമർശങ്ങൾ, ലൈംഗികച്ചുവയോടെ പെരുമാറ്റം; ജെഎൻയു അധ്യാപകനെതിരേ പരാതിനൽകി 10 വിദ്യാർഥികൾ

Spread the love

ന്യൂഡൽഹി: ജവഹർ ലാൽ നെഹ്‌റു (ജെഎൻയു) സർവകലാശാലയിലെ അധ്യാപകനെതിരേ ലൈംഗികാതിക്രമ പരാതി നൽകി പത്തോളം വിദ്യാർഥികൾ. സർവകലാശാലയിലെ ഇന്റേണൽ കംപ്ലെയന്റ്‌സ് കമ്മിറ്റി (ഐസിസി)ക്കാണ് വിദ്യാർഥികൾ പരാതി നൽകിയത്. പരാതികളിൽ അന്വേഷണം ആരംഭിച്ചു.

 

ഒരുമാസം മുൻപാണ് വിദ്യാർഥികൾ ഐസിസിക്ക് പരാതി നൽകിയത്. കാമ്പസിലെ തന്റെ വസതിയിൽ നടക്കുന്ന ഒത്തുചേരലുകളിലേക്ക് പ്രൊഫസർ, വിദ്യാർഥികളെ ക്ഷണിക്കുകയും ലൈംഗികച്ചുവയോടെ മോശമായി പെരുമാറുകയും ചെയ്തെന്ന് പരാതിയിൽ ആരോപിക്കുന്നു. ക്ലാസ് എടുക്കുന്നതിനിടെ ഇയാൾ അശ്ലീലപരാമർശങ്ങൾ നടത്താറുള്ളതായും പരാതിയിലുണ്ട്.

 

ഐസിസിയിൽ ആദ്യ പരാതി രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ നിരവധി സീനിയർ വിദ്യാർഥികളാണ് പരാതിക്കാർക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഈ പ്രൊഫസർക്കെതിരേ അവരിൽ ചിലരും സമാന ആരോപണം ഉന്നയിച്ചിട്ടുണ്ട്.

  • Related Posts

    വിവാഹം കഴിഞ്ഞ് 17 ദിവസം; 28കാരന്‍ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

    Spread the love

    Spread the loveന്യൂഡൽഹി∙ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ജാബർ ഹുസൈനെയാണ് (28) മസാച്ചുസെറ്റ്സിലെ ലോവലിലുള്ള വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ വിവാഹം…

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    Leave a Reply

    Your email address will not be published. Required fields are marked *