റഷ്യയിൽ ഇന്ത്യൻ പൗരനെ സൈന്യത്തിൽ ചേരാൻ നിർബന്ധിക്കുന്നുവെന്ന് ഭാര്യ; ഇടപെട്ട് ഇന്ത്യൻ എംബസി

Spread the love

മോസ്കോ ∙ ജോലിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽനിന്നും റഷ്യയിലെത്തിയ ഭർത്താവിനെ മോസ്കോയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തെന്നും റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിക്കുന്നതായും യുവതിയുടെ ആരോപണം. സോഷ്യൽ മീഡിയയിലൂടെയാണ് യുവതി ഇന്ത്യൻ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരുടെ സഹായം തേടിയത്. സംഭവത്തിൽ റഷ്യയിലെ ഇന്ത്യൻ എംബസി അന്വേഷണം തുടങ്ങി. കാൻപുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാണ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുന്ന ചന്ദൻ ഗുപ്തയെയാണ് റഷ്യയിൽ വച്ച് പൊലീസ് പിടികൂടി സൈന്യത്തിൽ ചേർക്കാൻ ശ്രമിക്കുന്നതെന്നാണ് ഭാര്യ സ്നേഹ ചന്ദൻ ഗുപ്ത ആരോപിക്കുന്നത്.

 

ഞായറാഴ്ച ഉച്ചയ്ക്കാണ് മോസ്കോ പൊലീസ് ചന്ദൻ ഗുപ്തയെ കസ്റ്റഡിയിൽ എടുത്തതെന്നാണ് ഭാര്യ പറയുന്നത്. 10 വയസ്സുള്ള മകനോടൊപ്പം താൻ റഷ്യയിൽ കുടുങ്ങിയെന്നും കുടുംബത്തിന്റെ സുരക്ഷിതമായ തിരിച്ചുവരവിന് സഹായിക്കണമെന്നും സ്നേഹ ആവശ്യപ്പെടുന്നു. സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റിനെ കുറിച്ച് റഷ്യയിലെ ഇന്ത്യൻ എംബസി പ്രതികരിച്ചിട്ടുണ്ട്. സംഭവത്തിൽ ഇടപെട്ടതായും സ്നേഹയുമായും പ്രാദേശിക അധികാരികളുമായും ബന്ധപ്പെട്ടതായും എംബസി അറിയിച്ചു.

 

റഷ്യൻ സൈന്യത്തിൽ ചേർന്നു യുക്രെയ്നെതിരായ യുദ്ധത്തിൽ പങ്കെടുത്ത 26 ഇന്ത്യക്കാർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. 2025 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം 202 ഇന്ത്യക്കാരെ റഷ്യൻ സേനയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നയതന്ത്ര ഇടപെടലിലൂടെ 139 പൗരന്മാരെ തിരികെ ഇന്ത്യയിൽ എത്തിച്ചിട്ടുമുണ്ട്.

  • Related Posts

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    ഈ സോപ്പുപയോഗിച്ച് കൈകഴുകിയാൽ വരും ഗുരുതര രോഗങ്ങൾ; അമേരിക്കയിൽ വിവിധ ബ്രാൻഡഡ് ഉൽപന്നങ്ങൾ തിരിച്ചുവിളിച്ചു, മുന്നറിയിപ്പ്

    Spread the love

    Spread the loveവാഷിങ്ടൻ∙ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായേക്കാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ വിവിധ ബ്രാൻഡുകളുടെ ഹാൻഡ് സോപ്പുകൾ തിരിച്ചുവിളിച്ചു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.   സൂക്ഷ്മാണുക്കളായ സ്യൂഡോമോണാസ്, സെറാേഷ്യ എന്നീ…

    Leave a Reply

    Your email address will not be published. Required fields are marked *