കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തിയ മുൻ എംപിക്ക് എട്ടുവർഷം ജയിൽ ശിക്ഷ

Spread the love

കുവൈത്ത് സിറ്റി∙ കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മുൻ എം.പി മുഹമ്മദ് അൽമുതൈറിന് എട്ട് വർഷം തടവ് ശിക്ഷ വിധിച്ചു. കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ കോടതിയുടേതാണ് ഉത്തരവ്. നേരത്തെ വിചാരണ കോടതി വിധിച്ച ശിക്ഷ അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു.

 

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളും രഹസ്യ രേഖകളും പ്രസിദ്ധീകരിച്ചതിനും മൂന്ന് വർഷവും, അമീറിന്റെ അധികാരങ്ങളെ പരസ്യമായി വെല്ലുവിളിച്ചതിനും ജുഡീഷ്യറിയെ അപമാനിച്ചതിനും അഞ്ച് വർഷവുമാണ് ശിക്ഷ. കോടതിയിൽ ഹാജരാകാൻ പലതവണ അവസരം നൽകിയിട്ടും പ്രതി വിട്ടുനിന്നതിനെ തുടർന്നാണ് അപ്പീൽ കോടതി കേസിൽ അന്തിമ വിധി പ്രസ്താവിച്ചത്.

  • Related Posts

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    ഈ സോപ്പുപയോഗിച്ച് കൈകഴുകിയാൽ വരും ഗുരുതര രോഗങ്ങൾ; അമേരിക്കയിൽ വിവിധ ബ്രാൻഡഡ് ഉൽപന്നങ്ങൾ തിരിച്ചുവിളിച്ചു, മുന്നറിയിപ്പ്

    Spread the love

    Spread the loveവാഷിങ്ടൻ∙ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായേക്കാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ വിവിധ ബ്രാൻഡുകളുടെ ഹാൻഡ് സോപ്പുകൾ തിരിച്ചുവിളിച്ചു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.   സൂക്ഷ്മാണുക്കളായ സ്യൂഡോമോണാസ്, സെറാേഷ്യ എന്നീ…

    Leave a Reply

    Your email address will not be published. Required fields are marked *