വയനാട്ടിൽ 10,000 കോടിയുടെ എഐ – ഡാറ്റാ സെന്റർ പാർക്ക് വരുന്നു

Spread the love

 

കൊച്ചി: മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ എൻ.ജി.ഒയുടെ നേതൃത്വത്തിൽ വയനാട്ടിൽ എഐ ആൻഡ് ഡാറ്റാ സെന്റർ പാർക്ക് സ്ഥാപിക്കുന്നു. സൗത്ത് വയനാട്ടിൽ കൽപ്പറ്റയ്ക്കും നിലമ്പൂരിനും ഇടയിലായി 10,000 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

 

സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെയും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളുടെയും പിന്തുണയോടെ പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലായിരിക്കും പാർക്ക് നിലവിൽ വരികയെന്ന് ഫെഡറേഷൻ ഡയറക്ടർ അബ്‌ദുള്ള മഞ്ചേരി അറിയിച്ചു.

 

ഇതിന്റെ ഭാഗമായി ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസയിൽ പ്രഥമ ‘ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ’ സംഘടിപ്പിക്കും. ജനുവരി ഒന്നിന് വൈകുന്നേരം ആറിന് ഉദ്ഘാടനം നടക്കും. രണ്ടിന് വിദേശ ബിസിനസ് പ്രതിനിധികളുടെ പ്രസന്റേഷൻ നടക്കും. ചടങ്ങിൽ 16 പ്രമുഖർക്ക് ‘ഗ്ലോബൽ മലയാളി രത്ന’ പുരസ്കാരം നൽകും. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, 52 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

  • Related Posts

    ‘നിരന്തരമായ പീഡനം’: യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം,സംഭവം വയനാട്ടിൽ

    Spread the love

    Spread the loveമാനന്തവാടി ∙ എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ ഭർത്താവ് എടവക പള്ളിക്കൽ…

    ബദൽ മാർഗം തേടണം; കാലവർഷം അവസാനിക്കും വരെ താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

    Spread the love

    Spread the loveകോഴിക്കോട്: കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം. കോഴിക്കോട് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ…

    Leave a Reply

    Your email address will not be published. Required fields are marked *