അമ്മയ്ക്കുനേരെ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം ദേഹത്തുവീണ് എട്ടുവയസ്സുകാരിക്ക് പൊള്ളലേറ്റു; അച്ഛന്‍ അറസ്റ്റില്‍

Spread the love

മലപ്പുറം: അമ്മയ്ക്കുനേരെ മദ്യലഹരിയില്‍ അച്ഛന്‍ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം ദേഹത്ത് വീണ് എട്ടുവയസ്സുകാരിക്ക് ഗുരുതര പൊള്ളലേറ്റു. മലപ്പുറം അരീക്കോട് ഞായറാഴ്ചയാണ് സംഭവം. കുട്ടിയുടെ കാലുകള്‍ക്കാണ് പൊള്ളലേറ്റത്. ആദ്യം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

സംഭവവുമായി ബന്ധപ്പെട്ട് കക്കാടംപൊയില്‍ നടുവഴി വീട്ടില്‍ എം മജുവിനെ (47) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ അടുക്കളയില്‍നിന്നു തിളച്ച കഞ്ഞിവെള്ളം ഭാര്യക്കുനേരെ ഒഴിക്കുകയായിരുന്നു. എന്നാല്‍ ഭാര്യ ഒഴിഞ്ഞുമാറിയതിനെത്തുടര്‍ന്ന്, സമീപത്തുണ്ടായിരുന്ന മകളുടെ ദേഹത്തേക്ക് തിളച്ച വെള്ളം പതിക്കുകയായിരുന്നു.

 

പരിക്കേറ്റ കുട്ടിയെ മജു തന്നെയാണ് ആദ്യം ആശുപത്രിയിലെത്തിച്ചതെങ്കിലും, പൊലീസ് കേസെടുക്കുമെന്ന് ഭയന്ന് പിന്നീട് ഇയാള്‍ ഒളിവില്‍ പോയി. ചൊവ്വാഴ്ച ചുണ്ടത്തുപൊയിലില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നിലമ്പൂര്‍ ഡിവൈഎസ്പി എജെ ജോണ്‍സണ്‍, അരീക്കോട് ഇന്‍സ്‌പെക്ടര്‍ സിആര്‍ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

  • Related Posts

    ഒരാള്‍ക്ക് എത്ര ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം? ലംഘിച്ചാല്‍ ശിക്ഷയെന്ത്?

    Spread the love

    Spread the loveകേരള അബ്കാരി നിയമപ്രകാരം ഒരാള്‍ക്ക് വീടുകളിലോ കൈവശമോ വയ്ക്കാവുന്ന മദ്യത്തിന്റെ അളവിന് വ്യക്തമായ പരിധിയുണ്ട്. അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. ലൈസന്‍സില്ലാതെ ഒരാള്‍ക്ക് വ്യക്തിഗത ആവശ്യത്തിനായി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധി എക്‌സൈസ്…

    ജയില്‍ മെനുവില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭം

    Spread the love

    Spread the loveതിരുവനന്തപുരം: തടവുകാര്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന മട്ടനും മീന്‍ കറിയും ജയില്‍ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് ജയില്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഉയര്‍ന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരണ ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചാണ് ഈ…

    Leave a Reply

    Your email address will not be published. Required fields are marked *