ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവം; കേസെടുത്ത് പോലീസ്

Spread the love

 

മലപ്പുറം: ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു.കോട്ടക്കൽ സ്വാഗതമാടിൽ ആറുവരി പാതയിലാണ് സ്വകാര്യ കോൺട്രാക്ട് കാരിയേജ് ബസ് അപകടകരമായ രീതിയിൽ പിറകോട്ട് ഓടിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

 

എക്സിറ്റ് പോയിന്റ് കഴിഞ്ഞ് മുന്നോട്ടുപോയ ബസ് ദേശീയപാതയിൽ നിന്ന് പുറത്തിറങ്ങാൻ റിവേഴ്സ് എടുക്കുകയായിരുന്നു. നാട്ടുകാർ ഇത് ചോദ്യം ചെയ്യുകയും ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തതോടെ ജീവനക്കാർ പിന്നോട്ട് ഓടിക്കുന്നത് നിർത്തി.

 

ബസിലെ യാത്രക്കാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിൽ വാഹനം ഓടിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

 

രണ്ട് ദിവസം മുൻപ് ഇതേ സ്ഥലത്ത് കെഎസ്ആർടിസി ബസ് പിന്നോട്ടെടുത്ത് അപകടമുണ്ടാവുകയും ഒരു യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പുതിയ ആറുവരി പാതയിൽ ഇതുപോലെയുള്ള നിയമലംഘനങ്ങൾ വലിയ അപകടങ്ങൾക്ക് കാരണമാകുന്നതിനാൽ കർശന നടപടികൾ വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

  • Related Posts

    ‘നീ എന്റെ വീട്ടിലുള്ളവരെ തെറിപറയുമോടാ’; സുഹൃത്തെന്ന് കരുതി അമ്മയെ തെറിവിളിച്ചു, യുവാവിനെ തീ കൊളുത്തി കൊല്ലാൻ ശ്രമം

    Spread the love

    Spread the loveകൊച്ചി ∙ ഗൾഫിൽ നിന്നെത്തിയ സുഹൃത്ത് ഫോൺ എടുക്കാതിരുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. പിറവം കക്കാട് സ്വദേശി അരുൺ പ്രകാശിനാണ് (31) ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അരുണിനെ കോട്ടയം…

    ആസിഡ് ഒഴിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് തുടരെ വെട്ടി; പട്ടാപ്പകൽ റോഡിന് സമീപത്ത് വച്ച് ഭാര്യയെ ആക്രമിച്ച് ഭർത്താവ്

    Spread the love

    Spread the loveബെംഗളൂരു∙ ബെംഗളൂരുവിൽ ഭർത്താവ് ഭാര്യയെ ആസി‍ഡ് ഒഴിച്ച് ആക്രമിച്ചതിന് ശേഷം വെട്ടിപ്പരുക്കേൽപിച്ചു. കൊൽക്കത്ത സ്വദേശിനിയായ മധുമിത (26)യ്ക്കാണ് ഭർത്താവിന്റെ ആക്രമണത്തിൽ‌ ഗുരുതരമായി പരുക്കേറ്റത്. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവ് വെങ്കിടേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.   2024-ൽ…

    Leave a Reply

    Your email address will not be published. Required fields are marked *