മദ്യപിച്ച് നടുറോഡിൽ യുവതിയുടെ പരാക്രമം, വാഹനങ്ങൾ തടഞ്ഞ് പണം ചോദിച്ചു; പൊലീസിനെയും മർദിച്ചു, അറസ്റ്റ്

Spread the love

തൃശൂര്‍∙ നഗരത്തിൽ വാഹനങ്ങൾ തടഞ്ഞ് മദ്യലഹരിയിൽ പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. തൃശൂര്‍ ചാഴൂര്‍ സ്വദേശി റഹ്മത് (21) ആണ് പിടിയിലായത്. ഇന്നലെ അർധരാത്രിയോടെയാണു സംഭവം. അമിതമായി മദ്യപിച്ച യുവതി നടുറോഡിൽ വാഹനങ്ങൾ തടയുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും യുവതി ആക്രമിച്ചു.

 

സംഭവ സമയത്ത് യുവതിയുടെ ആണ്‍ സുഹൃത്തും ഒപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥിതി വഷളായെന്നും പൊലീസെത്തിയെന്നും കണ്ടതോടെ യുവതിയെ പെരുവഴിയില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞുവെന്നാണു വിവരം. വൈദ്യപരിശോധനയ്ക്കിടെയും യുവതി പരാക്രമം തുടർന്നെന്നാണ് വിവരം. വൈദ്യപരിശോധനയ്ക്കിടെ എസ്ഐയെ മർദിച്ച യുവതി കടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു.

 

നടുറോഡില്‍ യുവതി വാഹനങ്ങള്‍ തടഞ്ഞു പണം വാങ്ങുന്നതായി തൃശൂര്‍ പൊലീസിന് വിവരം ലഭിച്ചത് തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്നാണ്. സ്ഥലത്തെത്തിയ വനിതാ പൊലീസുകാരടങ്ങുന്ന സംഘം യുവതിയെ സ്റ്റേഷനിൽ എത്തിച്ചു. ഇവിടെനിന്ന് ഇറങ്ങിയോടിയ റഹ്മത്, തന്നെ പിടിക്കാനായി പിറകേ വന്ന പൊലീസുകാരെയും മര്‍ദിച്ചു.

 

ജോലി തേടി തൃശൂര്‍ നഗരത്തിലേക്ക് എത്തിയതാണെന്നും പ്ലസ്ടു വരെയാണു പഠിച്ചിട്ടുള്ളതെന്നും യുവതി പൊലീസിനോടു വെളിപ്പെടുത്തി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും നടുറോഡില്‍ പരാക്രമം കാട്ടിയതിനുമാണ് കേസ്. ഈസ്റ്റ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *