തിരുവനന്തപുരം∙ മലയിന്‍കീഴ് വിളവൂര്‍കല്ലില്‍ ഒന്നരവയസ്സുള്ള കുട്ടിയെ അമ്മ കഴുത്തറുത്തു കൊന്നു. അന്നയെന്ന കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയത്. കുടുംബപ്രശ്‌നമാണ് കൊടുംക്രൂരതയ്ക്കു കാരണമെന്നാണ് റിപ്പോര്‍ട്ട്. വീടിനുള്ളില്‍ മുറി പൂട്ടിയിട്ടതിനു ശേഷമാണ് കുഞ്ഞിന്റെ കഴുത്തറുത്തത്. കുഞ്ഞിനെയും അമ്മയെയും പുറത്തുകാണാത്തതിനാല്‍ ബന്ധുവായ സ്ത്രീ വാതിലില്‍ തട്ടിയപ്പോള്‍ ക്രിസ്റ്റി പുറത്തിറങ്ങി വന്ന് താന്‍ കുഞ്ഞിനെ കൊന്നുവെന്നു പറയുകയായിരുന്നു.
ഇതോടെ ഇവര്‍ മുറിയില്‍ കയറി നോക്കിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ അവര്‍ കുഞ്ഞിനെ അടുത്തുള്ള മലയിന്‍കീഴ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അവിടെവച്ചു മരണം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഏക മകളാണ് കൊല്ലപ്പെട്ട അന്ന. വിവാഹം കഴിഞ്ഞു മൂന്നു വര്‍ഷത്തിനു ശേഷമാണ് ഇവര്‍ക്കു കുഞ്ഞുണ്ടായത്.
ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ കാരണം കുഞ്ഞിനെ കൊന്നശേഷം ജീവനൊടുക്കാനായിരുന്നു ശ്രമമെന്ന് ക്രിസ്റ്റി പൊലീസിനോടു പറഞ്ഞു.






