എച്ച്1 ബി വീസക്കാർക്ക് വീണ്ടും കുരുക്ക്; 60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ യുഎസ്

Spread the love

വാഷിങ്ടൻ∙ എച്ച്1 ബി ഉൾപ്പെടെയുള്ള തൊഴിൽ വീസകൾക്കു നൽകി വരുന്ന 60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം. തൊഴിൽ നഷ്ടമായാൽ പുതിയ സ്പോൺസറെ കണ്ടെത്താനും മൂന്നുമാസത്തോളം യുഎസിൽ തുടരാനും അനുവദിക്കുന്ന ഗ്രേസ് പീരീഡാണ് നിർത്തലാക്കുന്നത്.

 

യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗം (ഡിഎച്ച്എസ്) ഫെഡറൽ റജിസ്റ്ററിൽ പ്രസിദ്ധീകരിച്ചിട്ടുള്ള, പുതിയ ചട്ടഭേദഗതി പ്രകാരം, എച്ച്1 ബി വീസയോ മറ്റ് ഏതാനും താൽക്കാലിക തൊഴിൽ വീസകളോ ഉള്ളവർ തൊഴിൽ അവസാനിച്ചാൽ ഉടൻ തന്നെ യുഎസ് വിടേണ്ടി വരും. വിദേശ തൊഴിലാളികളെ വലിയ തോതിൽ ആശ്രയിക്കുന്ന മുൻനിര അമേരിക്കൻ സാങ്കേതികവിദ്യ കമ്പനികളെ ഈ നീക്കം സാരമായി ബാധിക്കും.

നിയമവിധേയമായ കുടിയേറ്റത്തെയും നിയന്ത്രിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിക്കുന്ന ഏറ്റവും പുതിയ നടപടിയാണിത്. നേരത്തെ, വിദഗ്ധ തൊഴിലാളികൾക്കുള്ള വീസ ഫീസിൽ വലിയ വർധനവ് കൊണ്ടുവരുകയും പുതിയ പരിശീലന പദ്ധതിയുടെ പേരിൽ, ലോകമെമ്പാടുമുള്ള യുഎസ് മിഷനുകളിലെ കുടിയേറ്റ വീസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

 

പുതിയ ചട്ട ഭേദഗതി പ്രകാരം, കമ്പനികളുടെ പ്രവർത്തനങ്ങളിൽ തടസമുണ്ടായേക്കാമെന്നും എന്നാൽ ഈ തീരുമാനം അമേരിക്കൻ പൗരന്മാർക്ക് ജോലി ലഭിക്കുന്നതിനു കാരണമാകുമെന്നും ഡിഎച്ച്എസ് പറയുന്നു. 2017 ലാണ് തൊഴിൽ വീസയുള്ളവർക്ക് 60 ദിവസത്തെ ഗ്രേസ് പീരീഡ് നിലവിൽ വന്നത്.

  • Related Posts

    പ്രവാസി വനിതയെ ലൈംഗികമായി പീഡിപ്പിച്ചു; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

    Spread the love

    Spread the loveകുവൈത്ത് സിറ്റി∙ താമസസ്ഥലത്ത് വച്ച് ഫിലിപ്പീൻ വനിതയെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയിൽ ഈജിപ്ഷ്യൻ പ്രവാസി അറസ്റ്റിൽ. 44 വയസ്സുകാരനായ ഈജിപ്ഷ്യൻ സ്വദേശിയെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.   സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് നുഗ്ര…

    10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? യുഎഇയില്‍ ഇനി ‘ഒന്നേയെന്ന്’ തുടങ്ങണം

    Spread the love

    Spread the loveഅബുദാബി: 10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? എന്നാല്‍ ഇനി പുതുക്കി കിട്ടണമെങ്കില്‍ വീണ്ടും ടെസ്റ്റ് പാസാകണം. ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് യുഎഇ. 2027 ജനുവരി 1-ന് പ്രാബല്യത്തില്‍ വരുന്ന ഫെഡറല്‍ ട്രാഫിക് ചട്ടങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *