‘കുട്ടികൾ ഇല്ലെങ്കിലും ഞങ്ങൾക്ക് കുഴപ്പമില്ലായിരുന്നു; പക്ഷേ ഇത് സർ‌പ്രൈസായി’

Spread the love

കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ താരം സാമന്ത ഇപ്പോൾ. ഗ‌ർഭിണിയായതിന് പിന്നാലെ സാമന്ത സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് സാമന്ത നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.’മാ ഇൻഡി ബംഗാരം’ എന്ന സിനിമയിലെ ‘തസ്സാദിയ’ ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് താൻ ഗർഭിണിയാണെന്ന് അറിഞ്ഞതെന്ന് അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. “മക്കളുണ്ടാകുന്ന കാര്യത്തിൽ ഞാനും രാജും ഒരുപോലെ സ്വതന്ത്രമായ നിലപാടിലാണ് എത്തിയിരുന്നത്. എനിക്ക് കാര്യങ്ങളെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മാനസികാവസ്ഥയിൽ ഞാൻ എത്തിയിരുന്നു.

 

അതായത്, കുട്ടികൾ ഉണ്ടായാലും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന നിലപാടിലായിരുന്നു ഞാനും രാജും. രണ്ടായാലും എനിക്ക് കുഴപ്പമില്ലായിരുന്നു; എനിക്കും അദ്ദേഹത്തിനും അതൊരു പ്രശ്നമായിരുന്നില്ല. അതുകൊണ്ട്, ഇതൊരു സർപ്രൈസ് ആയിരുന്നു. ‘തസ്സാദിയ’യുടെ ചിത്രീകരണത്തിന്റെ ആദ്യ ദിവസമാണ് ഞാൻ ഗർഭിണിയാണെന്ന വിവരം അറിയുന്നത്.

 

അത് അറിഞ്ഞ ഉടനെ പോയി ഡാൻസ് ചെയ്യണമായിരുന്നു. ചെറിയ തരത്തിലുള്ള അസ്വസ്ഥതകൾ എനിക്ക് അന്ന് അനുഭവപ്പെട്ടിരുന്നു. ഞാൻ വലിയ ആകാംക്ഷയിലാണ്. എല്ലാവരും എന്നോട് പറഞ്ഞു ഒരു കു‌ഞ്ഞ് ജീവിത്തിൽ വരുന്നതോടെ എല്ലാം മാറുമെന്ന്.

 

ആ വലിയ മാറ്റത്തിന് ഞാൻ ഇപ്പോൾ റെഡിയാണ് എന്ന് എനിക്ക് തോന്നുന്നു”.- സാമന്ത പറഞ്ഞു. സാമന്തയ്ക്കും സംവിധായകൻ രാജ് നിദിമോരുവിനും ഈ വർഷം ഡിസംബറിൽ ആദ്യ കൺമണി ജനിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 2025 ഡിസംബർ ഒന്നിനാണ് സാമന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായത്.

  • Related Posts

    രോഗങ്ങൾ കണ്ടെത്താൻ മാത്രമല്ല, ദന്തചികിത്സയിൽ എക്സ്റേയുടെ ആവശ്യം വരുന്നതെപ്പോഴൊക്കെ?

    Spread the love

    Spread the love1895-ൽ വിൽഹെം കോൺറാഡ് റോണ്ട്ജെൻ എക്സ്റേ കണ്ടെത്തിയതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും നവംബർ 8 അന്താരാഷ്ട്ര റേഡിയോളജി ദിനമായി ആഘോഷിച്ചുവരുന്നു. ഡെന്റൽ റേഡിയോളജിയുടെ പ്രാധാന്യം, പല്ലിൻ്റെയും, വായുടെയും ആരോഗ്യം നിലനിർത്തുന്നതിൽ അതിന്റെ പങ്ക്, എക്സ്റേകളുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗത്തിന്റെ…

    തെരുവുനായ കുറുകെ ചാടി:ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

    Spread the love

    Spread the loveമാനന്തവാടി:വള്ളിയൂർക്കാവ് ബസ് സ്റ്റോപ്പിന് സമീപം തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ അഫാസ് (19), ലസിൻ (17) എന്നിവർക്ക് സാരമായി പരിക്കേറ്റു.   വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *