നൂറ് രൂപ കൈയില്‍ ഉണ്ടോ?, കെഎസ്എഫ്ഇയുടെ സുഗമ നിക്ഷേപ പദ്ധതിയില്‍ ഇടാം; ചിട്ടിയുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍

Spread the love

കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. കെഎസ്എഫ്ഇയില്‍ നിക്ഷേപത്തിന് 100 ശതമാനം സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണെങ്കിലും വെറുമൊരു ചിട്ടിക്കമ്പനി എന്ന നിലയിലല്ല കെഎസ്എഫ്ഇ വളരുന്നത്. ഇവിടെ വായ്പാ സൗകര്യങ്ങളും നിക്ഷേപ പദ്ധതികളുമുണ്ട്.

 

കെഎസ്എഫ്ഇയ്ക്ക് സേവിങ്സ് അക്കൗണ്ട് പോലെയുള്ള ഒരു നിക്ഷേപ സ്‌കീമും ഉണ്ട്. ഇതിന്റെ പേര് സുഗമ നിക്ഷേപ പദ്ധതി എന്നാണ്. പ്രവര്‍ത്തിക്കുന്നത് ഒരു സേവിങ്സ് അക്കൗണ്ട് പോലെയാണെങ്കിലും പ്രതിവര്‍ഷം 4.50 ശതമാനം പലിശയാണ് ഇവിടെ നിക്ഷേപിച്ചാല്‍ കിട്ടുക. ചിട്ടി തവണകള്‍ അടയ്ക്കുന്നതിനും സ്ഥിര നിക്ഷേപങ്ങളിലെ പ്രതിമാസ പലിശ മാറ്റുന്നതിനും മറ്റ് ദൈനംദിന ഇടപാടുകള്‍ക്കും ഈ പദ്ധതി സുരക്ഷിതമായ ഒരു മാര്‍ഗമാണ്.

 

മറ്റു ബാങ്കുകളുടെ സേവിങ്‌സ് അക്കൗണ്ടുകളേക്കാള്‍ ഉയര്‍ന്ന പലിശയാണ് ഇവിടെ നല്‍കുന്നതെന്നാണ് കെഎസ്എഫ്ഇയുടെ അവകാശവാദം. ബാങ്കുകളുടെ സേവിങ്‌സ് അക്കൗണ്ടുകള്‍ സാധാരണയായി 3.50 ശതമാനം വരെയാണ് പലിശ നല്‍കുന്നത്. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഈ നിക്ഷേപ പദ്ധതി പലിശ നല്‍കുന്നത്. 100 രൂപ ഉണ്ടെങ്കില്‍ ഇവിടെ നിക്ഷേപം നടത്താവുന്നതാണ്.

 

ഈ പദ്ധതിയില്‍ എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാവുന്നതാണ്. മറ്റു സേവിങ്‌സ് അക്കൗണ്ടുകളെ അപേക്ഷിച്ച് സുഗമ നിക്ഷേപ പദ്ധതിയില്‍ നിലനിര്‍ത്തേണ്ട ബാലന്‍സ് തുക വളരെ കുറവാണ്. കൃത്യമായി പലിശ ഉറപ്പാക്കണമെങ്കില്‍ മിനിമം ബാലന്‍സ് 250 രൂപയില്‍ നിര്‍ത്തണം. എങ്കിലും പെട്ടെന്നൊരു സാമ്പത്തിക ആവശ്യം വരുമ്പോള്‍ ഏത് കെഎസ്എഫ്ഇ ശാഖയില്‍ നിന്നും ഈ പണം പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ ഒരു ദിവസം സുഗമ നിക്ഷേപ പദ്ധതിയില്‍ നിന്നും 19999 രൂപ വരെയാണ് പിന്‍വലിക്കാന്‍ സാധിക്കുന്നത്.

 

ചിട്ടിയില്‍ അംഗമായവര്‍ക്ക് സുഗമ നിക്ഷേപ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. നറുക്കിലൂടെ മുഴുവന്‍ തുകയും ലഭിച്ച വ്യക്തിയാണെങ്കില്‍ തുടര്‍ന്നുള്ള തിരിച്ചടവ് തുക എത്രയാണെന്ന് കണക്കാക്കി അത് സുഗമ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. അങ്ങനെ നിക്ഷേപിച്ചാല്‍ ഓരോ മാസവും തിരിച്ചടവ് തുക കൃത്യമായി ചിട്ടിയിലേക്ക് ക്രെഡിറ്റാവുന്നതാണ്. ഒപ്പം ആ തുകയ്ക്ക് പലിശയും ലഭിക്കുന്നതാണ്.

  • Related Posts

    ഇ.ഡിയുടെ വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമം: കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി∙ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമിച്ച സംഭവത്തിൽ കേരള പ്രവാസി അസോസിയേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് വെള്ളപ്പാലത്ത് വീട്ടിൽ രാജേന്ദ്രനെ (54) എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച്…

    അഫ്സൽ ജോലിക്ക് വിട്ടില്ലെന്ന് സായയുടെ സുഹൃത്ത്; ‘പുറത്തുനിന്ന് നോക്കുമ്പോൾ എല്ലാം ഓക്കെ എന്ന് തോന്നും, പക്ഷേ…’

    Spread the love

    Spread the loveകൊല്ലം∙ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സായ (26) വീട്ടിലെ പ്രശ്നങ്ങൾ പങ്കുവച്ചിരുന്നതായി അടുത്ത സുഹൃത്തിന്റെ വെളിപ്പെടുത്തൽ. എന്താണ് പ്രശ്നമെന്നു പല തവണ ചോദിച്ചെങ്കിലും വ്യക്തമായി പറഞ്ഞില്ല. വസ്തു എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട് ഭർതൃവീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭർത്താവ്…

    Leave a Reply

    Your email address will not be published. Required fields are marked *