ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയ്ക്കല്‍ സ്വദേശിയായ ടിടിഇ അറസ്റ്റില്‍

Spread the love

കൊല്ലം: ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവാണ് അറസ്റ്റിലായത്. ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

തൃശൂരിനും വള്ളത്തോള്‍ നഗറിനും ഇടയില്‍ വച്ച് യുവതിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ചതായാണ് പരാതി. തിരുവനന്തപുരം ഡിവിഷനിലെ ഇയാള്‍ അമിതമായ മദ്യലഹരിയില്‍ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. യുവതിയും ഭര്‍ത്താവും ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു. റിസര്‍വേഷന്‍ കോച്ചിലാണ് സംഭവം. ഇരുവര്‍ക്ക് വ്യത്യസ്ത ഇടങ്ങളിലാണ് സീറ്റുകള്‍ ലഭിച്ചിരുന്നത്.

 

നിസാമുദ്ദീന്‍ എക്സ്പ്രസില്‍ ഇന്നലെ ഉച്ചയ്ക്ക് 3:30ഓടെയാണ് സംഭവം. സംഭവത്തിനുശേഷം യുവതി റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

  • Related Posts

    വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. 10 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ല. എൻടിപിസി ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണെന്നും സണ്ണി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയുമായി പൊരുത്തപ്പെടാൻ…

    ഇതാണോ മാധ്യമപ്രവര്‍ത്തനം? ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതി, വാറണ്ട് ഉള്ളതുകൊണ്ടാണ് റെയ്ഡ് നടത്തിയത്; മുഖ്യമന്ത്രി

    Spread the love

    Spread the loveതിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍. ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതിയെന്ന് പറഞ്ഞ അദ്ദേഹം ഇതാണോ മാധ്യമപ്രവര്‍ത്തനമെന്നും ചോദിച്ചു. ഇന്ത്യ ടുഡേ റൗണ്ട് ടേബിള്‍ കോണ്‍ക്ലെവിലെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *