7 പേർക്ക് പുതുജീവനേകി യുവസൈനികന്‍ രാഹുല്‍; വൃക്കകള്‍, ഹൃദയ വാല്‍വ്, കരള്‍, ചർമം, കോര്‍ണിയ ദാനം ചെയ്തു

Spread the love

കൊല്ലം ∙ അവയവദാനത്തിലൂടെ 7 പേർക്ക് പുതുജീവനേകി യുവസൈനികന്‍. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി രാഹുല്‍ രാജീവ് (30) ആണ് അവയവദാനത്തിലൂടെ മാതൃകയാകുന്നത്. രാഹുലിന്റെ വൃക്കകള്‍, ഹൃദയ വാല്‍വ്, കരള്‍, ചർമം, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. ഹിമാചല്‍പ്രദേശില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു രാഹുല്‍. ഇതിനിടെയാണ് വിയോഗം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽക്കഴിയവെ മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു.

 

രാഹുല്‍ മുന്‍പ് കെ-സോട്ടോയില്‍ (K-SOTTO) മരണാനന്തര അവയവദാനത്തിനായി പേര് റജിസ്റ്റര്‍ ചെയ്തിരുന്നു. രാഹുലിന്റെ ഒരു വൃക്ക തിരുവനന്തപുരത്തുനിന്ന് പുഷ്പഗിരി ആശുപത്രിയിലേക്കു കൊണ്ടുപോകും. ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കി റോഡ് മാര്‍ഗം സുഗമമാക്കുന്നതിനായി പ്രത്യേക ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രാഹുലിന്റെ അവയവങ്ങളുമായി പോകുന്ന ആംബുലന്‍സിന് യാത്ര സുഗമമാക്കാന്‍ പൊതുജനങ്ങള്‍ പൂർണ പിന്തുണ നല്‍കണമെന്നും അധികൃതര്‍ അഭ്യർഥിച്ചു.

 

 

  • Related Posts

    അനധികൃത സ്വത്തുസമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി കുറ്റക്കാരൻ

    Spread the love

    Spread the loveകോട്ടയം ∙ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി. 2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണു കേസ്.…

    എന്തുകൊണ്ട് ഗേൾസ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ ഒളിച്ചോടുന്നു?

    Spread the love

    Spread the loveതലശ്ശേരി ∙ എരഞ്ഞോളിയിലെ ഗേൾസ് ചിൽഡ്രൻസ് ഹോമിൽനിന്നു കുട്ടികളെ കാണാതാകുന്നതു പതിവാകുന്നു. കഴിഞ്ഞദിവസം പുലർച്ചെ കാണാതായ 4 കുട്ടികളെ എറണാകുളത്തുനിന്നു കണ്ടെത്തിയെങ്കിലും സംഭവങ്ങൾ അടിക്കടി ആവർത്തിക്കുന്നതു നടത്തിപ്പിന്റെ പാളിച്ചയായി ചൂണ്ടിക്കാണിക്കുന്നു. വീടുവിട്ടിറങ്ങുന്ന പെൺകുട്ടികൾ, ജോലിസ്ഥലത്തുനിന്നു രക്ഷപ്പെട്ട് അലയുന്നവർ, മാതാപിതാക്കളോ…

    Leave a Reply

    Your email address will not be published. Required fields are marked *