റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ സാധനങ്ങളുടെ വില 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്നലെ പ്രാബല്യത്തിൽ വന്നു.
2 ഇഡ്ഡലി ചട്ണി/സാമ്പാറിനൊപ്പം 25 രൂപ, ഉഴുന്നു വട (2 വീതം), പരിപ്പുവട (2 വീതം), ഉരുളക്കിഴങ് ബോണ്ട (2 വീതം), സമോസ (2 വീതം), മസാല ദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് എന്നിവയ്ക്ക് 30 രൂപയാണ് പുതുക്കിയ വില.
വെജ് കട്‌ലറ്റിന് (2 വീതം) മുൻപ് 40 രൂപയായിരുന്നത് 50 രൂപയാകും. ടൊമാറ്റോ സൂപ്പ് 30 രൂപയാക്കി. 95 രൂപയുണ്ടായിരുന്ന മീൻകറി ഊണിന് 110 രൂപയാണ് പുതിയ വില.
എന്നാൽ ചപ്പാത്തി (5 രൂപ), പൊറോട്ട (10 രൂപ) പഴം പൊരി (20 രൂപ) എന്നിവയുടെ വിലയിൽ മാറ്റമില്ല. ചിക്കൻ കറി–95, ചിക്കൻ ഫ്രൈഡ് റൈസ്–105, എഗ് ഫ്രൈഡ് റൈസ്–80, വെജ് ഫ്രൈഡ് റൈസ്–65 എന്നിങ്ങനെയാണ് മറ്റു വിലകൾ.






