നഗരസഭ അധ്യക്ഷയെ ‘പൂതന’യെന്ന് വിളിച്ചു; രാജു അപ്‌സരയ്ക്കെതിരെ പൊലീസ് കേസ്

Spread the love

ആലപ്പുഴ∙ നഗരസഭ അധ്യക്ഷ മോളി ജേക്കബിനെതിരായ ‘പൂതന’ പരാമർശത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന പ്രസിഡന്റ് രാജു അപ്‌സരയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്‌ത്‌ സൗത്ത് പൊലീസ്. കഴിഞ്ഞദിവസം മോളി ജേക്കബ് ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്‌ണു പ്രദീപിനു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.

 

തനിക്കെതിരെയുള്ള പൂതന പരാമർശം മാനഹാനി ഉണ്ടാക്കിയെന്നും ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതു മനോവിഷമം ഉണ്ടാക്കിയെന്നും കാട്ടിയാണു പരാതി നൽകിയത്. നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ മുല്ലയ്ക്കൽ തെരുവിലേക്കു പുനരധിവസിപ്പിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ കഴിഞ്ഞ ബുധനാഴ്‌ച വ്യാപാരി വ്യവസായി ഏകോപന സമിതി നഗരസഭയിലേക്കു മാർച്ച് നടത്തിയിരുന്നു. മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് രാജു അപ്സര നഗരസഭ അധ്യക്ഷയെ പൂതന എന്നു വിളിച്ച് അധിക്ഷേപിച്ചത്.

  • Related Posts

    കുട്ടിസഖാവായി ‘മാഷ് ’! അധ്യാപകനാണെന്ന കാര്യം മറച്ചുവച്ചു; കോളജ് പ്രവേശനം നേടി എസ്എഫ്ഐ നേതാവ്

    Spread the love

    Spread the loveതിരുവനന്തപുരം ∙ സ്വകാര്യ സ്‌കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എസ്എഫ്ഐ നേതാവിന്റെ ശ്രമം കേരള സർവകലാശാല തടഞ്ഞു. എസ്എഫ്ഐ നേതാവ് അൽ അമീന്റെ പ്രവേശനം റദ്ദാക്കാൻ വിസി മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ അഡ്‌മിഷൻ…

    അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

    Spread the love

    Spread the loveകൊച്ചി: വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലീസ് നടത്തിയ തിരച്ചലിൽ ആണ്…

    Leave a Reply

    Your email address will not be published. Required fields are marked *