കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

Spread the love

തൊടുപുഴ: പതിറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില തൊട്ട് കുരുമുളക്. നിലവില്‍ ക്വിന്റലിന് 70,000 രൂപയാണ് വില. അതായത് 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് കുരുമുളക് കടന്നിരിക്കുകയാണ്. കിലോയ്ക്ക് 700 രൂപ കടന്നാണ് കുതിപ്പ്. നിലവില്‍ ഇടുക്കി ജില്ലയിലെ പ്രാദേശിക വിപണികളില്‍ 700-710 രൂപയാണ് കുരുമുളകിന്റെ വില. എന്നാല്‍ ഉല്‍പ്പാദനം പകുതിയിലും താഴെയായതിനാല്‍ സാധാരണ കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.

 

കൊച്ചി മട്ടാഞ്ചേരി മാര്‍ക്കറ്റില്‍ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളകിന് 704 രൂപയും ഗാര്‍ബിള്‍ഡ് കുരുമുളകിന് 724 രൂപയും വിലയെത്തി. 2014-15ല്‍ കുരുമുളകിന് റെക്കോര്‍ഡ് വിലയായ 730ല്‍ എത്തിയിരുന്നു. 2016ല്‍ 700 രൂപ വരെയെത്തി. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഉല്‍പ്പാദനം തീരെ കുറഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക് വില വര്‍ധനയുടെ പ്രയോജനം കാര്യമായി ലഭിക്കുന്നില്ല.

 

മിക്ക കര്‍ഷകരും നഷ്ടം മൂലം കുരുമുളക് കൃഷിയില്‍ നിന്ന് മറ്റ് വിളകളിലേക്ക് വഴി മാറിയതോടെ നേരത്തേ തന്നെ ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടായിരുന്നു. ഇതിന് പുറമേ ഇറക്കുമതിയിലുണ്ടായ വന്‍ ഇടിവും കുരുമുളക് വില വര്‍ധനയ്ക്ക് കാരണമായി. അതേസമയം ആഭ്യന്തര വിപണിയില്‍ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

 

വിയറ്റ്‌നാമില്‍ നിന്നുള്ള കുരുമുളകിന്റെ വരവ് കുറഞ്ഞത് രാജ്യാന്തര വിപണിയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കുരുമുളകിന്റെ ഡിമാന്‍ഡ് കൂട്ടുകയാണ്. കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങി പ്രധാന കുരുമുളക് ഉല്‍പ്പാദന സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് മഴ ലഭിക്കാത്തതും ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

 

2015നുശേഷം വിയറ്റ്നാം, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് വിലകുറഞ്ഞ കുരുമുളക് വന്‍തോതില്‍ ഇറക്കുമതി ചെയ്തതോടെ വില കുത്തനെ ഇടിഞ്ഞിരുന്നു. 2019-ല്‍ കിലോയ്ക്ക് 340 രൂപയിലെത്തി. പിന്നീട് കോവിഡ് പ്രതിസന്ധികള്‍ക്കുശേഷം 2021 മുതല്‍ വില ഘട്ടംഘട്ടമായ കരകയറി. 40 മുതല്‍ 50 രൂപ വരെ ഓരോവര്‍ഷവും ഉയര്‍ന്നാണ് നിലവില്‍ കിലോയ്ക്ക് 700 രൂപയിലെത്തിയത്.

 

2026-ലെ വിളവെടുപ്പ് സീസണില്‍ ഇന്ത്യയിലെ കുരുമുളക് ഉല്‍പ്പാദനം 65,000 – 75,000 ടണ്‍ വരെയാണ് പ്രതീക്ഷിച്ചിരുന്നത്. എല്‍നിനോ പ്രതിഭാസം കാരണം ഉല്‍പ്പാദനം ഇതിലും വളരെ കുറയാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനായകചതുര്‍ഥി മുതല്‍ നവരാത്രി, ദീപാവലി വരെ നീളുന്ന ഉത്സവകാല ഡിമാന്‍ഡ് ഉത്തരേന്ത്യന്‍ വിപണികളില്‍ വര്‍ധിച്ചതും വിലയെ സ്വാധീനിച്ചിട്ടുണ്ട്.

  • Related Posts

    ഇ.ഡിയുടെ വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമം: കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി∙ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമിച്ച സംഭവത്തിൽ കേരള പ്രവാസി അസോസിയേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് വെള്ളപ്പാലത്ത് വീട്ടിൽ രാജേന്ദ്രനെ (54) എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച്…

    അഫ്സൽ ജോലിക്ക് വിട്ടില്ലെന്ന് സായയുടെ സുഹൃത്ത്; ‘പുറത്തുനിന്ന് നോക്കുമ്പോൾ എല്ലാം ഓക്കെ എന്ന് തോന്നും, പക്ഷേ…’

    Spread the love

    Spread the loveകൊല്ലം∙ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സായ (26) വീട്ടിലെ പ്രശ്നങ്ങൾ പങ്കുവച്ചിരുന്നതായി അടുത്ത സുഹൃത്തിന്റെ വെളിപ്പെടുത്തൽ. എന്താണ് പ്രശ്നമെന്നു പല തവണ ചോദിച്ചെങ്കിലും വ്യക്തമായി പറഞ്ഞില്ല. വസ്തു എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട് ഭർതൃവീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭർത്താവ്…

    Leave a Reply

    Your email address will not be published. Required fields are marked *