ബിരിയാണി കഴിക്കുന്ന ഗണപതിയുടെ ചിത്രം വിവാദമായി; കടയുടമ അറസ്റ്റിൽ

Spread the love

 

 

ചെന്നൈ ∙ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ബിരിയാണി കഴിക്കുന്ന ഗണപതിയുടെ ചിത്രം വച്ചുള്ള പരസ്യം വിവാദമായി. സംഭവത്തിൽ ബിരിയാണി കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ദൈവത്തിന്റെ ചിത്രത്തിനോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് സെൽവരാജ് എന്നയാളാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബിരിയാണി കടയുടമ ജയന്ത് (30) അറസ്റ്റിലായി. ബിരിയാണി കടയ്ക്ക് മുൻപിലാണ് ചിത്രം പ്രദർശിപ്പിച്ചത്.

 

വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ ഒട്ടേറെ ഇടങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. തിരുവണ്ണാമലയിൽ 51,000 രുദ്രാക്ഷമണികൾ കൊണ്ടുള്ള ഗണപതി വിഗ്രഹവും ശ്രദ്ധയാകർഷിച്ചു. അതേസമയം കോയമ്പത്തൂരിൽ 500 രൂപ കറൻസി നോട്ടുകൾ നിർമിച്ച ഗണപതി വിഗ്രഹവും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 5 ലക്ഷം രൂപയുടെ 500 രൂപ നോട്ടുകളാണ് ഉപയോഗിച്ചത്. സെപ്റ്റംബർ 19, 20 തീയതികളിലാണ് നിമജ്ജന ഘോഷയാത്രകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

 

തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയെ വിവിധ രൂപങ്ങളിൽ അവതരിപ്പിച്ച വിനായക വിഗ്രഹങ്ങളും വിവാദമായിരുന്നു. ആർ.കെ.നഗറിലാണ് വിജയിന്റെ ആരാധകൻ ഇത്തരം വിഗ്രഹങ്ങൾ സ്ഥാപിച്ചത്. ഇതിനെതിരെ ബിജെപി രംഗത്തുവന്നു.

  • Related Posts

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    പങ്കാളി മറ്റൊരാൾക്കൊപ്പം കാറിൽ, തടഞ്ഞ യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റിൽ സഞ്ചാരം

    Spread the love

    Spread the loveലക്നൗ∙ റോഡിലെ തർക്കത്തെ തുടർന്ന് യുവാവ് യുവതിയെ കാറിടിപ്പിച്ചു. ബോണറ്റിൽ വീണ യുവതിയുമായി കാർ അൽപദൂരം സഞ്ചരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജനേശ്വർ മിശ്ര പാർക്കിന് സമീപമായിരുന്നു സംഭവം.   ഇരയായ യുവതി, തന്റെ പങ്കാളിയെ…

    Leave a Reply

    Your email address will not be published. Required fields are marked *