ബൈക്ക് റൈ‍ഡറായ യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തിയ സംഭവം: പ്രതി അറസ്റ്റിൽ; വധശ്രമക്കുറ്റം ചുമത്തി പൊലീസ്

Spread the love

ഗുരുഗ്രാം∙ ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാറോടിച്ചിരുന്ന കല്യാൺ ബൈൻസ്‌ല എന്ന യുവാവിനെയാണ് രാജസ്ഥാനിലെ ദൗസയിൽനിന്ന് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ലവ്നിഷ് ഗുർജാറും ഇയാൾക്കൊപ്പം പിടിയിലായിട്ടുണ്ട്. ഞായറാഴ്ചയാണ് ബൈക്ക് റൈഡറും കണ്ടന്റ് ക്രിയേറ്ററുമായ സന എന്ന യുവതിയെ കല്യാണും ലവ്‌നിഷും കാറിൽ പിന്തുടർന്ന് ശല്യപ്പെടുത്തുകയും പിന്നീട് ബൈക്കിൽ കാറിടിപ്പിച്ച് വീഴ്ത്തുകയും ചെയ്തത്. ബൈക്കിന്റെ ആക്‌ഷൻ ക്യാമറയിൽ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങൾ സന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതോടെ സംഭവം വൻ വിവാദമായിരുന്നു.

കല്യാണിനെതിരെ വധശ്രമക്കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്ന് ഗുരുഗ്രാം പൊലീസ് അറിയിച്ചു. കുറ്റം തെളിഞ്ഞാൽ ഇയാൾക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. പരാതിയിൽനിന്ന് പിന്നോട്ടുപോകാനില്ലെന്നും കല്യാണിന് മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്നും ആക്രമണത്തിനിരയായ സിയ എൻഡിടിവിയോടു പ്രതികരിച്ചു. ‘ഒരു സ്ത്രീയെ ഇടിച്ചിട്ടശേഷം ഓടിപ്പോയാൽ തനിക്കൊന്നും സംഭവിക്കില്ലെന്നാണ് അയാൾ കരുതുന്നത്. ഇത് ഉറപ്പായും ഒരു കൊലപാതകശ്രമമാണ്.’–സിയ പറഞ്ഞു.

 

റൈഡർ സംഘത്തിനൊപ്പം സിയ ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിലൂടെ പോകുമ്പോഴാണ് കാറിലെത്തിയ കല്യാണും ലവ്നിഷും ഇവരെ പിന്തുടർന്ന്. ആക്രോശിച്ചുകൊണ്ട് ബൈക്കിനെ പിന്തുടർന്ന ഇവരെക്കണ്ട് വാഹനത്തിൽനിന്ന് അകലം പാലിക്കാൻ സിയ ആവശ്യപ്പെട്ടു. പിന്നീട്, സിയ തന്നെ കാറിൽനിന്ന് പരമാവധി അകലം പാലിച്ച് ബൈക്കോടിച്ചെങ്കിലും ബൈക്ക് നിർത്താനാവശ്യപ്പെട്ട് കല്യാണും സുഹൃത്തും പിന്നാലെയെത്തി അസഭ്യം പറയുകയായിരുന്നു. ശേഷം വേഗത്തിൽ കാറോടിച്ചെത്തി ഇവർ സിയയുടെ ബൈക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സിയ ബൈക്കിൽനിന്ന് തെറിച്ച് റോഡിൽ വീണു. ബൈക്കിനെ കാർ അൽപദൂരം റോഡിൽ വലിച്ചിഴച്ചുകൊണ്ടു പോകുകയും ചെയ്തു. ഇതെല്ലാം ബൈക്കിന്റെ ആക്ഷൻ ക്യാമറയിൽ പതിഞ്ഞിരുന്നു.

 

പ്രതിയായ കല്യാൺ ബൈൻസ്‌ലയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ, ‘രാജ്യാന്തര കബഡി താരം’, ‘ഇന്ത്യൻ റഗ്ബി ടീമി’ലെ അംഗം എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ, അമച്വർ ഒളിമ്പിയ ഇന്ത്യ ബോഡിബിൽഡിങ് മത്സരത്തിലെ വിജയിയാണെന്നും അവകാശപ്പെടുന്നു.

  • Related Posts

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    പങ്കാളി മറ്റൊരാൾക്കൊപ്പം കാറിൽ, തടഞ്ഞ യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റിൽ സഞ്ചാരം

    Spread the love

    Spread the loveലക്നൗ∙ റോഡിലെ തർക്കത്തെ തുടർന്ന് യുവാവ് യുവതിയെ കാറിടിപ്പിച്ചു. ബോണറ്റിൽ വീണ യുവതിയുമായി കാർ അൽപദൂരം സഞ്ചരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജനേശ്വർ മിശ്ര പാർക്കിന് സമീപമായിരുന്നു സംഭവം.   ഇരയായ യുവതി, തന്റെ പങ്കാളിയെ…

    Leave a Reply

    Your email address will not be published. Required fields are marked *