വിമാനത്തിൽ പൊരിഞ്ഞ അടി, ഷർട്ട് കീറി; പിടിച്ചു മാറ്റി ജീവനക്കാർ

Spread the love

ധാക്ക∙ ലണ്ടനിൽനിന്ന് ബംഗ്ലദേശിലേക്ക് പോവുകയായിരുന്ന ബിമാൻ ബംഗ്ലദേശ് എയർലൈൻസ് വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി. സഹയാത്രക്കാർ നോക്കിനിൽക്കെ രണ്ട് യാത്രക്കാർ പരസ്പരം അടി കൂടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

വിമാനം പറന്നുകൊണ്ടിരിക്കുമ്പോൾ രണ്ട് യാത്രക്കാർ തമ്മിലുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്നു ‘ധാക്ക ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്തു. അടിക്കിടയിൽ ഒരു യാത്രക്കാരന്റെ ഷർട്ട് കീറുന്നതും ദൃശ്യങ്ങളിലുണ്ട്. വിമാന ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് ഇരുവരെയും പിടിച്ചു മാറ്റി. തർക്കത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് വിമാനക്കമ്പനി അധികൃതർ ധാക്ക ട്രിബ്യൂണിനോട് പറഞ്ഞു.

  • Related Posts

    പമ്പ് ജീവനക്കാരനെതിരായ അതിക്രമം; പ്രതികൾക്ക് 26 ലക്ഷം പിഴ; അതേ, പമ്പിൽ സാമൂഹിക സേവനവും

    Spread the love

    Spread the loveദുബൈ: വാഹനത്തിന്റെ ഗ്ലാസ് വൃത്തിയാക്കാൻ വൈകിയതിന് പമ്പ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് അൽ ഐൻ കോടതി. പ്രതികൾക്ക് പിഴയും രണ്ട് മാസത്തെ സാമൂഹിക സേവനവുമാണ് ശിക്ഷ. സംഭവം നടന്ന അതെ പെട്രോൾ പമ്പിൽ ആണ്…

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    Leave a Reply

    Your email address will not be published. Required fields are marked *