മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ഉയർന്നു പൊങ്ങി, വായുവിൽ തലകീഴായി മറിഞ്ഞു; ആഡംബര കാർ 75 അടി താഴേക്ക്

Spread the love

മുംബൈ∙ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ, കോസ്റ്റൽ റോഡിൽ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഒരു കറുത്ത ബിഎംഡബ്ല്യു കാർ അമിതവേഗത്തിൽ എത്തുന്നതിന്റെയും മേൽപാലത്തിൽനിന്ന് 75 അടി താഴ്ചയിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തു പതിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലാലാ ലജ്പത് റായ് കോളജിന് എതിർവശത്തുള്ള ലോട്ടസ് ജെട്ടിക്കു സമീപം പുലർച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്. മറൈൻ ഡ്രൈവിൽനിന്ന് ഹാജി അലിയിലേക്ക് പോവുകയായിരുന്ന കാറിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമാവുകയായിരുന്നു. കാർ ഏറെക്കുറെ പൂർണമായും തകർന്നു.

 

അമിതവേഗത്തിൽ എത്തിയ കാർ കൈവരിയിൽ ഇടിച്ച് ഉയർന്നു പൊങ്ങി മേൽപാലത്തിൽ സ്ഥാപിച്ചിരുന്ന സൈൻ ബോർഡിലും ഇടിച്ച് അന്തരീക്ഷത്തിൽ രണ്ടുതവണ തലകീഴായി മറിഞ്ഞ് താഴേക്കു പതിച്ചത്. വാഹനം പൂർണമായും തകർന്നുപോയി. കാറിന്റെ മേൽക്കൂര ഉള്ളിലേക്ക് അമർന്നുപോവുകയും മുൻവശത്തെ ചില്ലുകൾ (വിൻഡ്ഷീൽഡ്) തകരുകയും ചെയ്തു. കാറിന്റെ എൻജിൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ തകർന്ന് തരിപ്പണമായ നിലയിലാണ്.

 

വിദ്യാർഥികളായ സനായ് ഗജ്ജൽ (21), ധൈര്യ സേത്ത് (17) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാൾ പരുക്കുകളോടെ രക്ഷപ്പെട്ടു. എല്ലാവരും അഹമ്മദാബാദ് സ്വദേശികളാണ്. സനായ് ഗജ്ജലായിരുന്നു കാർ ഓടിച്ചിരുന്നത്. കാറിന്റെ മുൻ സീറ്റിൽ ഇരുന്ന ആദിത്യ ഓസ്വാൾ ആണ് രക്ഷപ്പെട്ടത്.

  • Related Posts

    കൈക്കൂലിയായി ചോദിച്ചത് മീൻകറിയും പൊരിച്ച മീനും; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ

    Spread the love

    Spread the loveകരൂർ: കർഷകനോട് കൈക്കൂലിയായി മീൻ കറിയും മീൻ വറുത്തതും ആവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് (വിഎഒ) സസ്പെൻഷൻ. കരൂർ ജില്ലയിലെ ദേവർമലൈ വില്ലേജ് ഓഫീസറായ കാർത്തിയെയാണ് (38) സസ്പെൻഡ് ചെയ്തത്.   ഇയാൾ കൈക്കൂലി ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പുകൾ…

    ‘ടൂറിൽ റീലും സെൽഫിയും വേണ്ട; വിനോദയാത്ര 5 ദിവസത്തിൽ കൂടരുത്;ഉത്തരവ് ലംഘിച്ചാൽ നടപടി

    Spread the love

    Spread the loveബെംഗളൂരു ∙ കർണാടകയിൽ സർക്കാർ കോളജുകളിൽ നിന്ന് വിനോദ സഞ്ചാരത്തിനു പോകുന്ന വിദ്യാർഥികൾ റീൽ ചിത്രീകരിക്കുന്നതും സെൽഫി എടുക്കുന്നതും ഉന്നതവിദ്യാഭ്യാസ വകുപ്പു വിലക്കി. വിനോദസഞ്ചാരം 5 ദിവസത്തിൽ കൂടാൻ പാടില്ലെന്നും യാത്രയ്ക്കു മുൻപ് രക്ഷിതാക്കളുടെ സമ്മതപത്രവും വിദ്യാർഥികളുടെ സത്യവാങ്മൂലവും…

    Leave a Reply

    Your email address will not be published. Required fields are marked *