‘ടൂറിൽ റീലും സെൽഫിയും വേണ്ട; വിനോദയാത്ര 5 ദിവസത്തിൽ കൂടരുത്;ഉത്തരവ് ലംഘിച്ചാൽ നടപടി

Spread the love

ബെംഗളൂരു ∙ കർണാടകയിൽ സർക്കാർ കോളജുകളിൽ നിന്ന് വിനോദ സഞ്ചാരത്തിനു പോകുന്ന വിദ്യാർഥികൾ റീൽ ചിത്രീകരിക്കുന്നതും സെൽഫി എടുക്കുന്നതും ഉന്നതവിദ്യാഭ്യാസ വകുപ്പു വിലക്കി. വിനോദസഞ്ചാരം 5 ദിവസത്തിൽ കൂടാൻ പാടില്ലെന്നും യാത്രയ്ക്കു മുൻപ് രക്ഷിതാക്കളുടെ സമ്മതപത്രവും വിദ്യാർഥികളുടെ സത്യവാങ്മൂലവും ശേഖരിക്കണമെന്നും നിർദേശിച്ചു.

 

ഉത്തരവു ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുണ്ട്. അപകടങ്ങൾ ഒഴിവാക്കാനാണു പുതിയ നിർദേശങ്ങളെന്നാണു വിശദീകരണം. കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ വിനോദസഞ്ചാര മേഖലകളിൽ മലയാളികൾ ഉൾപ്പെടെയുള്ള കോളജ് വിദ്യാർഥികൾ മുങ്ങി മരിച്ചത് അടക്കം കണക്കിലെടുത്താണു നിയന്ത്രണം.

  • Related Posts

    അമിത വേഗത്തിലെത്തി കാർ, ആളുകളെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയി

    Spread the love

    Spread the loveന്യൂഡൽഹി∙ ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് നാലു പേർക്ക് പരുക്കേറ്റു. സംഭവത്തിന് ശേഷം ഡ്രൈവർ കാറുമായി കടന്നു കളഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ആളുകളെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.…

    തിരുപ്പതി ലഡു തയാറാക്കാനുള്ള പാമോയിൽ ചേർത്ത വ്യാജ നെയ്യ്; 96 കോടിയുടെ ഇടപാടിൽ ഇ.ഡി അറസ്റ്റ്

    Spread the love

    Spread the loveഹൈദരാബാദ്∙ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു തയാറാക്കാൻ എത്തിച്ച നെയ്യിൽ മായം ചേർത്ത സംഭവത്തിൽ കൈലാഷ് ചന്ദ് മംഗ്ലയെ ഇ.ഡി അറസ്റ്റ് ചെയ്തു. സുകൃതി ഫുഡ്‌സുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇ.ഡി അറസ്റ്റ്. തിരുമല…

    Leave a Reply

    Your email address will not be published. Required fields are marked *