കൈക്കൂലിയായി ചോദിച്ചത് മീൻകറിയും പൊരിച്ച മീനും; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ

Spread the love

കരൂർ: കർഷകനോട് കൈക്കൂലിയായി മീൻ കറിയും മീൻ വറുത്തതും ആവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് (വിഎഒ) സസ്പെൻഷൻ. കരൂർ ജില്ലയിലെ ദേവർമലൈ വില്ലേജ് ഓഫീസറായ കാർത്തിയെയാണ് (38) സസ്പെൻഡ് ചെയ്തത്.

 

ഇയാൾ കൈക്കൂലി ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പുകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് ജില്ലാ കലക്ടർ ഇയാൾക്കെതിരെ നടപടിയെടുത്തത്. കൃഷിഭൂമിയുടെ പട്ടയം ലഭിക്കാനായി കർഷകൻ വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചതോടെയാണ് സംഭവം. നടപടികൾ വേഗത്തിലാക്കി പട്ടയം പെട്ടന്ന് നൽകണമെങ്കിൽ 15,000 രൂപ കൈക്കൂലി വേണമെന്നും ഒപ്പം മീൻ കറിയും മീൻ പൊരിച്ചതും ഊണും നൽകണമെന്നുമായിരുന്നു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.

 

തമിഴ്നാട് പാളയം സ്വദേശി ദേവരാജൻ എന്ന കർഷകനോടാണ് ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചത്. വയസ്സായ പിതാവിനോട് കൈക്കൂലിയും ഭക്ഷണവും വാങ്ങിനൽകാൻ ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത കർഷകന്റെ മകൻ ഉദ്യോഗസ്ഥനെ വിളിക്കുകയും എന്നാൽ ഇതേ ആവശ്യം അദ്ദേഹം വീണ്ടും ഉന്നയിക്കുകയുമായിരുന്നു.

 

ഈ കോൾ റെക്കോർഡ് പിന്നീട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. തുടർന്ന് സംഭവത്തിൽ തഹസിൽദാരോട് അന്വേഷണം നടത്താൻ കരൂർ ജില്ലാ കലക്ടർ ഉത്തരവിടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.

  • Related Posts

    ‘ടൂറിൽ റീലും സെൽഫിയും വേണ്ട; വിനോദയാത്ര 5 ദിവസത്തിൽ കൂടരുത്;ഉത്തരവ് ലംഘിച്ചാൽ നടപടി

    Spread the love

    Spread the loveബെംഗളൂരു ∙ കർണാടകയിൽ സർക്കാർ കോളജുകളിൽ നിന്ന് വിനോദ സഞ്ചാരത്തിനു പോകുന്ന വിദ്യാർഥികൾ റീൽ ചിത്രീകരിക്കുന്നതും സെൽഫി എടുക്കുന്നതും ഉന്നതവിദ്യാഭ്യാസ വകുപ്പു വിലക്കി. വിനോദസഞ്ചാരം 5 ദിവസത്തിൽ കൂടാൻ പാടില്ലെന്നും യാത്രയ്ക്കു മുൻപ് രക്ഷിതാക്കളുടെ സമ്മതപത്രവും വിദ്യാർഥികളുടെ സത്യവാങ്മൂലവും…

    അമിത വേഗത്തിലെത്തി കാർ, ആളുകളെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയി

    Spread the love

    Spread the loveന്യൂഡൽഹി∙ ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് നാലു പേർക്ക് പരുക്കേറ്റു. സംഭവത്തിന് ശേഷം ഡ്രൈവർ കാറുമായി കടന്നു കളഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ആളുകളെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.…

    Leave a Reply

    Your email address will not be published. Required fields are marked *