പരീക്ഷയിൽ ചാറ്റ്ജിപിടിയുടെ ഉപയോഗം: മകൻ ജാതിവിവേചനത്തിന്റെ ഇരയെന്ന് മാതാപിതാക്കൾ, അധ്യാപകനെതിരെ കേസ്

Spread the love

മുംബൈ∙ ഐഐടി ബോംബെയിലെ ബിടെക് രണ്ടാംവർഷ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസെടുത്തു. മകൻ പീഡനത്തിനും ജാതിവിവേചനത്തിനും ഇരയായിട്ടുണ്ടെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട മാതാപിതാക്കൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഏഴു മണിക്കൂറോളം മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു. തുടർന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകിയതോടെയാണ് ഇന്നലെ രാത്രി ഒൻപതിനു ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങിയത്. നിലവിൽ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല.

 

യവത്മാൽ സ്വദേശിയും എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിദ്യാർഥിയുമായ സാഹിൽ വകോഡെയെ വെള്ളിയാഴ്ച വൈകിട്ടാണു പവയ് ക്യാംപസിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്നത്തെ സെമസ്റ്റർ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ചാറ്റ്‌ജിപിടിയുടെ സഹായത്തോടെ ഉത്തരമെഴുതാൻ ശ്രമിച്ചതിനു സാഹിലിനെ അധ്യാപകർ പിടികൂടിയിരുന്നു.

 

അതേസമയം, പരീക്ഷാ ഹാളിൽ ക്രമക്കേട് കാട്ടിയ സാഹിലിനു പരീക്ഷാ ഇൻസ്ട്രക്ടറും ഡിപ്പാർട്മെന്റ് മേധാവിയും ചേർന്നു കൗൺസലിങ് നൽകിയിരുന്നെന്നും സംഭവം പഠനത്തെ ബാധിക്കില്ലെന്ന ഉറപ്പുനൽകിയിരുന്നെന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം. സാഹിൽ ജീവനൊടുക്കിയതിനു പിന്നാലെ ക്യാംപസിൽ വിദ്യാർഥിപ്രതിഷേധം അരങ്ങേറിയിരുന്നു. ഏഴു മാസത്തിനിടെ ഐഐടി ക്യാംപസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ വിദ്യാർഥി ആത്മഹത്യയാണിത്.

  • Related Posts

    അച്ഛൻ കുടുംബത്തിലെ ഏഴ് പേരെ കൊന്ന സീരിയൽ കില്ലർ; സഹായിയായി പതിനേഴുകാരി മകൾ; മൃതദേഹങ്ങൾ ചാക്കിലാക്കാനും ഉപേക്ഷിക്കാനും കൂട്ടുനിന്നു

    Spread the love

    Spread the loveബെംഗളൂരു: നവംബര്‍ മൂന്നാം തിയതി ചൊവ്വാഴ്ച ബെംഗളൂരുവിലെ ശ്രീരാംപുര പൊലീസ് സ്റ്റേഷനില്‍ ഒരു വയോധികയെത്തി. തന്റെ മകളെക്കുറിച്ചോ അവളുടെ കുടുംബത്തെക്കുറിച്ചോ യാതൊരു വിവരവുമില്ല എന്നായിരുന്നു തുങ്കമ്മ എന്ന ആ സ്ത്രീയുടെ പരാതി. ഇരുപത്തിയൊമ്പത് വയസുള്ള മകള്‍ നളിനിയെയും ഭര്‍ത്താവ്…

    പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ അയൽവാസി വെടിവെച്ചുകൊന്നു; വെടിയുതിർത്തത് 15 തവണ

    Spread the love

    Spread the loveഫരീദാബാദ്: വാഹന പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഐടി കമ്പനി മേധാവിയായ യുവാവിനെ അയൽവാസി വെടിവെച്ചുകൊന്നു. ഫരീദാബാദിലെ സെക്ടർ 21 സിയിലാണ് സംഭവം. പരംജീത് ധൻകർ (42) ആണ് കൊല്ലപ്പെട്ടത്. ദീപാവലിക്ക് രണ്ട് ദിവസം മുൻപുള്ള ധൻതേരസ് ദിനമായ വെള്ളിയാഴ്ചയാണ് സംഭവം.…

    Leave a Reply

    Your email address will not be published. Required fields are marked *