ഇനി പാട്ടും കേട്ട് യാത്ര, ‘സ്വന്തം റേഡിയോ’യുമായി കെഎസ്ആർടിസി!

Spread the love

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് യാത്രയിൽ ഹെഡ്ഫോൺ എടുക്കാൻ മറന്നുപോയോ? സാരമില്ല. പ്രതിദിനം യാത്ര ചെയ്യുന്ന 21 ലക്ഷത്തോളം വരുന്ന യാത്രക്കാർക്കായി ബസുകളിൽ സ്വന്തം ഡിജിറ്റൽ റേഡിയോ ശൃംഖല ഒരുക്കി യാത്രാനുഭവം മികച്ചതാക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. പ്രിയദർശനി സർവീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. യാത്രയിൽ ഇനി സംഗീതവും കാലാവസ്ഥാ വിവരങ്ങളും യാത്രാ നിർദ്ദേശങ്ങളും ജീവനക്കാരുടെ കഥകളുമൊക്കെ ബസിലിരുന്ന് കേൾക്കാം.

 

പൊതുജനങ്ങൾക്ക് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ പരസ്യ വരുമാനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗതാഗത മന്ത്രി സിപി ജോൺ മുൻകൈയെടുത്ത് നടപ്പിലാക്കുന്നതാണ് ഈ ഡിജിറ്റൽ റേഡിയോ. ഭാവിയിൽ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ മൾട്ടിമീഡിയ ടെലിവിഷൻ സ്ക്രീനുകൾ അവതരിപ്പിക്കാനും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്.

 

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ജൂൺ 15നു തുടങ്ങിയ ശേഷം ആദ്യ ആഴ്ചയിലെ 11.08 യാത്രക്കാരിൽ നിന്നു 13ാം ആഴ്ചയിലെത്തുമ്പോൾ യാത്രക്കാരുടെ എണ്ണം 25.7 ശതമാനം വർധിച്ച് 13.93 ലക്ഷമായിട്ടുണ്ട്. ഓർഡിനറി ബസ് യാത്രക്കാരിൽ 60 ശതമാനത്തിനു മുകളിൽ ഇപ്പോൾ സ്ത്രീകളും ട്രാൻസ്ജെൻഡറുകളുമാണ് യാത്ര ചെയ്യുന്നത്. ഇതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 27 ലക്ഷം കടന്നു. ഇതോടെയാണ് കെഎസ്ആർടിസി കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള നീക്കം തുടങ്ങിയത്.

 

സർവീസ് നടത്തുന്ന 5,700 ബസുകളിലും പുതിയ ഓഡിയോ സിസ്റ്റം ഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. രാവിലെ 6 മണി മുതൽ രാത്രി 9 മണിവരെയുള്ള സർവീസുകളിലായിരിക്കും റേഡിയോ പ്രവർത്തിക്കുക. ശബ്ദപരിധി കൃത്യമായി ക്രമീകരിക്കും. രാഷ്ട്രീയ, മതപരമായ വിഷയങ്ങൾക്ക് പൂർണ വിലക്കായിരിക്കും. കൂടാതെ ഔദ്യോഗിക യാത്രാ നിർദ്ദേശങ്ങൾക്കും പൊതുജനക്ഷേമ അറിയിപ്പുകൾക്കുമായി ഓരോ മണിക്കൂറിലും 5 മിനിറ്റ് മാറ്റിവയ്ക്കും.

 

സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയ്ക്ക് യോജിക്കുന്ന നിലയിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത ക്ലൗഡ് കണക്റ്റഡ് സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ബസ് വനത്തിലൂടെയോ മൊബൈൽ സിഗ്നലുകൾ ലഭിക്കാത്ത ഗ്രാമീണ വഴികളിലൂടെയോ കടന്നുപോകുമ്പോൾ തടസമില്ലാതെ ഓഫ്‍ലൈൻ പ്ലേബാക്ക് ഉറപ്പാക്കാൻ സ്മർട്ട് ഓൺബോർഡ് യൂണിറ്റുകൾ പാട്ടുകൾ മുൻകൂട്ടി ഡൗൺലോ‍ഡ് ചെയ്ത് സൂക്ഷിക്കും. അടിയന്തര സാഹചര്യങ്ങളിൽ സാധാരണ പ്രോഗ്രാമുകൾ നിർത്തി സുരക്ഷാ നിർദ്ദേശങ്ങൾ തത്സമയം നൽകാനും കഴിയും.

  • Related Posts

    ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു

    Spread the love

    Spread the loveകൽപ്പറ്റ: അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായി എക്സൈസ് കണ്ടെത്തി. വീട്ടിലെ 22 ക്യാമറകളിലെയും ദൃശ്യങ്ങളില്ലെന്ന് എക്സൈസ് പറയുന്നു. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ എടുത്തു മാറ്റിയ…

    യാത്രക്കാർ മാറിക്കയറിയത് 4 ബസ്, മംഗളൂരു യാത്ര 5 മണിക്കൂർ വൈകി

    Spread the love

    Spread the loveപത്തനംതിട്ട∙ പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് മംഗലാപുരത്തേക്കു ശനിയാഴ്ച വൈകിട്ട് സർവീസ് നടത്തിയ ബസിന്റെ ടയർ സോളിങ് ഇളകിയതിനെ തുടർന്ന് യാത്രക്കാർ വഴിയിൽ മണിക്കൂറുകൾ കുടുങ്ങി. നാല് ബസ് മാറി കയറി അഞ്ച് മണിക്കൂർ വൈകിയാണ് യാത്രക്കാർക്കു മംഗലാപുരത്ത് എത്താനായത്.…

    Leave a Reply

    Your email address will not be published. Required fields are marked *