തലയ്ക്ക് 30 ലക്ഷം വിലയിട്ട 44 കേസുകളിലെ പ്രതി; ജാർഖണ്ഡ് തേടിയ കുറ്റവാളിയെ വെടിവച്ച് കൊന്ന് യുപി പൊലീസ്

Spread the love

ലക്നൗ ∙ 44 കേസുകളിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ് ബ്രിജേഷ് ഗഞ്ച് എന്ന ഗോപാൽ സിങ് ഭോക്തയെ യുപി പൊലീസ് വെടിവച്ചു കൊന്നു. കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ബ്രിജേഷ് ഗഞ്ചിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 30 ലക്ഷം രൂപ ജാർഖണ്ഡ് സർക്കാരും ദേശീയ അന്വേഷണ ഏജൻസിയും സംയുക്തമായി പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശിലെ വാരാണസിക്ക് അടുത്തുവച്ചാണ് ബ്രിജേഷ് ഗഞ്ചിനെ യുപി പൊലീസ് വെടിവച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) ഓപ്പറേഷൻ. ജാർഖണ്ഡിലെ ഛത്ര ജില്ലയിലായിരുന്നു ബ്രിജേഷ് ഗഞ്ചിന്റെ താവളം.

 

വാരാണസിയോടു ചേർന്നുള്ള മുഗൾസരായിലേക്കു ബ്രിജേഷ് ഗഞ്ച് വരുന്നതായി യുപി പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇരുചക്രവാഹനത്തിൽ കൂട്ടാളിക്കൊപ്പം മാവോയിസ്റ്റ് നേതാവ് യാത്ര ചെയ്യുന്നത് കണ്ടെത്തി. തുടർന്ന് രാംനഗർ പൊലീസ് സ്റ്റേഷനു സമീപം വാഹനം പൊലീസ് തടഞ്ഞു. എന്നാൽ പൊലീസിനു നേരെ ഗഞ്ചു വെടിയുതിർക്കുകയായിരുന്നു. തുടർന്ന് എടിഎസ് പ്രതിരോധിച്ചപ്പോഴാണ് ഗഞ്ചുവിനു വെടിയേറ്റത്. വെടിവയ്പിനിടെ ഗഞ്ചുവിനൊപ്പം ഉണ്ടായിരുന്നയാൾ രക്ഷപെട്ടു.

  • Related Posts

    അച്ഛൻ കുടുംബത്തിലെ ഏഴ് പേരെ കൊന്ന സീരിയൽ കില്ലർ; സഹായിയായി പതിനേഴുകാരി മകൾ; മൃതദേഹങ്ങൾ ചാക്കിലാക്കാനും ഉപേക്ഷിക്കാനും കൂട്ടുനിന്നു

    Spread the love

    Spread the loveബെംഗളൂരു: നവംബര്‍ മൂന്നാം തിയതി ചൊവ്വാഴ്ച ബെംഗളൂരുവിലെ ശ്രീരാംപുര പൊലീസ് സ്റ്റേഷനില്‍ ഒരു വയോധികയെത്തി. തന്റെ മകളെക്കുറിച്ചോ അവളുടെ കുടുംബത്തെക്കുറിച്ചോ യാതൊരു വിവരവുമില്ല എന്നായിരുന്നു തുങ്കമ്മ എന്ന ആ സ്ത്രീയുടെ പരാതി. ഇരുപത്തിയൊമ്പത് വയസുള്ള മകള്‍ നളിനിയെയും ഭര്‍ത്താവ്…

    പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ അയൽവാസി വെടിവെച്ചുകൊന്നു; വെടിയുതിർത്തത് 15 തവണ

    Spread the love

    Spread the loveഫരീദാബാദ്: വാഹന പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഐടി കമ്പനി മേധാവിയായ യുവാവിനെ അയൽവാസി വെടിവെച്ചുകൊന്നു. ഫരീദാബാദിലെ സെക്ടർ 21 സിയിലാണ് സംഭവം. പരംജീത് ധൻകർ (42) ആണ് കൊല്ലപ്പെട്ടത്. ദീപാവലിക്ക് രണ്ട് ദിവസം മുൻപുള്ള ധൻതേരസ് ദിനമായ വെള്ളിയാഴ്ചയാണ് സംഭവം.…

    Leave a Reply

    Your email address will not be published. Required fields are marked *