ജോലി കഴിഞ്ഞ് മടങ്ങവേ കാർ പാലത്തിലിടിച്ചു; ഇൻഡിഗോ എയർ ഹോസ്റ്റസിന് ദാരുണാന്ത്യം

Spread the love

മുംബൈ∙ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇൻഡിഗോ കാബിൻ ക്യൂവായ യുവതി വാഹനാപകടത്തിൽ മരിച്ചു. മിറ റോഡ് സ്വദേശി കയ്നൂർ മിസ്ത്രി (32) ആണ് മരിച്ചത്. മുംബൈയിലെ ബൊറിവാലി ഈസ്റ്റിൽ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലാണ് വെള്ളിയാഴ്ച അപകടമുണ്ടായത്. പരുക്കേറ്റ കയ്നൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

 

കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 5.45നായിരുന്നു സംഭവം. കാർ ഡ്രൈവർ വിജയ് ഖോസെ (25) പരുക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ തലയ്ക്കു ഗുരുതര പരുക്കേറ്റ കയ്നൂർ മരണത്തിനു കീഴടങ്ങുകയായിരുന്നു. ജീവനക്കാരെ ജോലിക്കെത്തിക്കാനും തിരികെ വിടാനുമായി ഇൻഡിഗോ ഏർപ്പെടുത്തിയ മയൂർഷ് ടൂർസ് ആൻഡ് ട്രാവൽസിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.

 

സംഭവസമയത്ത് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടായിരുന്നില്ല എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഡ്രൈവർക്കെതിരെ അമിതവേഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

  • Related Posts

    തലയ്ക്ക് 30 ലക്ഷം വിലയിട്ട 44 കേസുകളിലെ പ്രതി; ജാർഖണ്ഡ് തേടിയ കുറ്റവാളിയെ വെടിവച്ച് കൊന്ന് യുപി പൊലീസ്

    Spread the love

    Spread the loveലക്നൗ ∙ 44 കേസുകളിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ് ബ്രിജേഷ് ഗഞ്ച് എന്ന ഗോപാൽ സിങ് ഭോക്തയെ യുപി പൊലീസ് വെടിവച്ചു കൊന്നു. കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ബ്രിജേഷ് ഗഞ്ചിനെ കുറിച്ച് വിവരം നൽകുന്നവർക്ക്…

    നടി അംബിക ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു; പരാതിയുമായി സഹോദരി രാധ

    Spread the love

    Spread the loveചെന്നൈ: നടി അംബികയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. സഹോദരിയും നടിയുമായ രാധയാണ് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി പരാതി നല്‍കിയത്. അഞ്ചു ചെക്കുകളിലായി 46 കോടി രൂപ തട്ടിയെടുത്തെന്നാണ് രാധ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.  …

    Leave a Reply

    Your email address will not be published. Required fields are marked *