ആംബുലൻസ് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി; ട്രെയിനിൽ വച്ച് ഹൃദയാഘാതം ഉണ്ടായ യുവാവിന് ചികിത്സ കിട്ടാതെ മരണം

Spread the love

മുംബൈ∙ ലോക്കൽ ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ 25 വയസ്സുകാരൻ ചികിത്സ കിട്ടാത്തതിനെ തുടർന്നു മരിച്ചു. സീവുഡ്സ് എൻആർഐ സ്വദേശി ഹർഷ് പട്ടേലിന്റെ മരണത്തിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നു വലിയ വീഴ്ച സംഭവിച്ചെന്നു ബന്ധുക്കൾ ആരോപിച്ചു.

 

കഴിഞ്ഞദിവസം ചെമ്പൂരിൽനിന്നു പൻവേലിലേക്കു ലോക്കലിൽ യാത്ര ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിനെ ഉടൻ വാശി സ്റ്റേഷനിൽ ഇറക്കുകയും അവിടത്തെ ആംബുലൻസിൽ കയറ്റുകയും ചെയ്തിരുന്നു. എന്നാൽ, ആംബുലൻസ് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയിരിക്കുകയായിരുന്നു. കുറച്ചുനേരം കാത്തിട്ടും ‍‍ഡ്രൈവറെ കാണാതായതോടെ മറ്റൊരു ജീപ്പിൽ യുവാവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

സ്ട്രെച്ചർ, വീൽചെയർ, ഫസ്റ്റ് എയ്ഡ് ബോക്സ്, സിപിആർ പരിശീലനം ലഭിച്ച റെയിൽവേ ഉദ്യോഗസ്ഥർ എന്നിവയൊന്നും വാശി സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നും അടിയന്തര പരിചരണവും ചികിത്സയും ലഭിക്കാതെയാണു ഹർഷ് പട്ടേൽ മരിച്ചതെന്നും സഹോദരി അമിക ആരോപിച്ചു.

  • Related Posts

    വിവാഹം കഴിഞ്ഞ് 17 ദിവസം; 28കാരന്‍ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

    Spread the love

    Spread the loveന്യൂഡൽഹി∙ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ജാബർ ഹുസൈനെയാണ് (28) മസാച്ചുസെറ്റ്സിലെ ലോവലിലുള്ള വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ വിവാഹം…

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    Leave a Reply

    Your email address will not be published. Required fields are marked *