ആഡംബര കാറുകളിൽ കഞ്ചാവ് കടത്ത്; ഗൂഡല്ലൂരിൽ നിന്ന് 190 കിലോഗ്രാം കഞ്ചാവ് പിടികൂടി

Spread the love

 

ആഡംബര കാറുകളിൽ കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന 190 കിലോഗ്രാം കഞ്ചാവ് പിടികൂടി. തേനി ജില്ലയിലെ ഗൂഡല്ലൂരിൽ നിന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന 2 കാറുകളും കസ്റ്റഡിയിലെടുത്തു.

 

രാമനാഥപുരം സ്വദേശി മുത്തുപ്പാണ്ടി (25), സായൽകുടി സ്വദേശികളായ മുഹമ്മദ് അനീഫ (45), അലിയാർ (46), കടലാടി അപ്പനൂർ വെസ്റ്റ് സ്ട്രീറ്റ് സ്വദേശി ഈശ്വരമൂർത്തി (34) എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ രാമനാഥപുരം സ്വദേശി കാളീശ്വരനായുള്ള (34) പൊലീസ് അന്വേഷണം തുടരുകയാണ്.

 

ഗൂഡല്ലൂർ നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രഭുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കമ്പം- കുമളി റോഡിൽ വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. പരിശോധനയിൽ 2 കാറുകളിലുമായി 2 കിലോഗ്രാം വീതമുള്ള 95 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 190 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഇതേത്തുടർന്ന് കഞ്ചാവും കടത്താൻ ഉപയോഗിച്ച 2 കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് എവിടെ നിന്നാണ് കൊണ്ടുവന്നതെന്നും ആർക്കാണ് കൈമാറാൻ ഉദ്ദേശിച്ചതെന്നും, സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.

  • Related Posts

    നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണം

    Spread the love

    Spread the loveതിരുവനന്തപുരം∙ മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലെ മാന്‍ഹോളില്‍ നാലുമാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തി. രണ്ടാം വാര്‍ഡിനു സമീപത്തെ മാന്‍ഹോള്‍ വൃത്തിയാക്കാന്‍ എത്തിയവരാണു ഭ്രൂണം കണ്ടത്. മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാസം തികയാതെ പ്രസവിച്ച ശേഷം…

    ഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യും

    Spread the love

    Spread the loveകൊച്ചി∙ ആലുവ വെളിയത്തുനാട് റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിയിൽ പങ്കെടുത്ത എല്ലാവരേയും ചോദ്യം ചെയ്യാൻ പൊലീസ്. പാർട്ടിയുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 23 തികയാത്തവർ മദ്യം ഉപയോഗിച്ചു…

    Leave a Reply

    Your email address will not be published. Required fields are marked *