മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Spread the love

ന്യൂഡൽഹി: ഏറെ വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലെ വിചാരണ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ജെ.ബി. പർദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.

 

ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ നിലവിലെ വിചാരണ നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം. വയനാടൻ വനമേഖലയിൽ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ ഈട്ടിത്തടികൾ വനംവകുപ്പിന്റെ സാധുവായ അനുമതിയുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു വ്യവസായിക്ക് വിറ്റ് പണം തട്ടിയെടുത്തുവെന്നാണ് അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസ്.

 

വയനാട്ടിലെ കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു. പിന്നാലെയാണ് അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്.

  • Related Posts

    പ്രണയിക്കുന്നവർ സൂക്ഷിക്കുക! വിവാഹം കഴിച്ചാൽ ബഹിഷ്കരിക്കും; പ്രമേയം പാസാക്കി ഗ്രാമം

    Spread the love

    Spread the loveഹരിയാന∙ പ്രണയ വിവാഹങ്ങൾക്കെതിരെ ബഹിഷ്കരണം പ്രഖ്യാപിച്ച് ഗ്രാമം. ഹിസാർ ജില്ലയിലെ ആര്യ നഗർ ഗ്രാമത്തിൽ ചേർന്ന സാമുദായിക പഞ്ചായത്താണ് പ്രണയവിവാഹങ്ങൾക്കെതിരെ പ്രമേയം പാസാക്കിയത്. ഒരേ ഗ്രാമത്തിൽ നിന്നുള്ളവർ പ്രണയിച്ച് വിവാഹം കഴിച്ചാൽ അവരെ ബഹിഷ്കരിക്കും. അടുത്തിടെ മൂന്ന് പ്രണയ…

    തിളച്ച സാമ്പാർ മാറ്റി വയ്ക്കുന്നതിനിടെ കാൽവഴുതി ചെമ്പിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveവിജയവാഡ∙ ഗണേശോത്സവത്തോട് അനുബന്ധിച്ചു നടന്ന അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറിൽ വീണ് യുവതി മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. വിജയവാഡ സ്വദേശിനി സുജാത (46)യാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഭക്തർക്കായുള്ള അന്നദാനത്തിനു വേണ്ട ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കവേ…

    Leave a Reply

    Your email address will not be published. Required fields are marked *