തടവുകാർക്ക് വീട്ടിൽനിന്ന് ഭക്ഷണമെത്തിച്ച് ജയിൽ ഉദ്യോഗസ്ഥ; ജോലി പോയി

Spread the love

വാഷിങ്ടൻ∙ തടവുകാർക്കായി വീട്ടിൽ പാചകം ചെയ്ത ഭക്ഷണം എത്തിച്ച ജയിൽ ഉദ്യോഗസ്ഥയെ ജോലിയിൽനിന്നു പിരിച്ചു വിട്ടു. അമേരിക്കയിലെ സൗത്ത് കാരോലൈനയിലെ ഗ്ലെൻ കാംബൽ ജയിലിൽ ജോലി ചെയ്തിരുന്ന മാട്രിസ് ഗ്രാന്റിനെയാണു ജോലിയിൽനിന്നു പിരിച്ചുവിട്ടത്. സംഭവത്തിൽ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മാട്രിസ് ഇപ്പോൾ ജോലി ചെയ്തിരുന്ന അതേ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ്.

 

ജയിലിലെ സുരക്ഷാ ക്യാമറകളിൽനിന്നു രക്ഷപ്പെടാൻ പുതപ്പിനടിയിൽ ഒളിപ്പിച്ചാണ് ഉദ്യോഗസ്ഥ ഭക്ഷണം എത്തിച്ചിരുന്നത്. ഗ്രാന്റ് ഡാർലിങ്ടൻ കൗണ്ടിയിലെ ജയിലിൽ സർജന്റ്, ഷിഫ്റ്റ് സൂപ്പർവൈസർ എന്നീ തസ്തികകളിലാണ് മാട്രിസ് ജോലി ചെയ്തിരുന്നത്. നാലു മാസം മുൻപാണ് ഇവർ ജോലിയിൽ ചേർന്നത്. സെപ്റ്റംബർ 7 ന് അനധികൃതമായി മാട്രിസ് ഭക്ഷണം കൊണ്ടുവരുന്നത് കണ്ട മറ്റൊരു ഉദ്യോഗസ്ഥനാണ് സംഭവം റിപ്പോർട്ട് ചെയ്തത്. തുടർന്ന് ജോലിയിൽനിന്നു പിരിച്ചുവിടുകയും സെപ്റ്റംബർ 17 ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.

  • Related Posts

    പ്രവാസി വനിതയെ ലൈംഗികമായി പീഡിപ്പിച്ചു; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

    Spread the love

    Spread the loveകുവൈത്ത് സിറ്റി∙ താമസസ്ഥലത്ത് വച്ച് ഫിലിപ്പീൻ വനിതയെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയിൽ ഈജിപ്ഷ്യൻ പ്രവാസി അറസ്റ്റിൽ. 44 വയസ്സുകാരനായ ഈജിപ്ഷ്യൻ സ്വദേശിയെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.   സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് നുഗ്ര…

    10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? യുഎഇയില്‍ ഇനി ‘ഒന്നേയെന്ന്’ തുടങ്ങണം

    Spread the love

    Spread the loveഅബുദാബി: 10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? എന്നാല്‍ ഇനി പുതുക്കി കിട്ടണമെങ്കില്‍ വീണ്ടും ടെസ്റ്റ് പാസാകണം. ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് യുഎഇ. 2027 ജനുവരി 1-ന് പ്രാബല്യത്തില്‍ വരുന്ന ഫെഡറല്‍ ട്രാഫിക് ചട്ടങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *