ഇറാന്റെ ആകാശത്ത് തിളങ്ങുന്ന അജ്ഞാത വസ്തു; മൗനത്തിൽ ഭരണകൂടം, ഊഹാപോഹങ്ങൾ പലവിധം

Spread the love

ടെഹ്റാൻ∙ യുഎസ്–ഇറാൻ സംഘർഷം തുടരുമ്പോൾ ഇറാന്റെ ആകാശത്ത് തിളങ്ങുന്ന അജ്ഞാത വസ്തു. രാത്രിയിൽ തിളങ്ങുന്ന വെളിച്ചമുള്ള ആകാശത്ത് താഴ്ന്നു പറക്കുന്ന അജ്ഞാത വസ്തുവിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സെപ്റ്റംബർ 20 ന് റെക്കോർഡ് ചെയ്‌തതാണ് ഈ വിഡിയോകൾ.

 

നിഗൂഢ വസ്തുവിനെ കുറിച്ച് വിവിധ തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കുമ്പോഴും ഇറാൻ ഭരണകൂടം നിശബ്ദത പാലിക്കുകയാണ്. സംഭവത്തിൽ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. ടെഹ്‌റാനിലെ അസാദേഗൻ എക്‌സ്‌പ്രസ്‌വേയ്ക്കു സമീപമാണ് ആകാശത്ത് നിഗൂഢ വസ്തുവിനെ കണ്ടത്.

 

കൂടുതൽ പേരും ഇത് ഡ്രോൺ ആണെന്നാണ് അഭിപ്രായപ്പെടുന്നത്. ഒന്നിലേറെ സൈനിക ഡ്രോണുകൾ ഒരുമിച്ച് പറക്കുന്നതാണ് വിഡിയോയിലുള്ളത് എന്നാണ് മറ്റൊരു നിഗമനം. എന്നാൽ അന്യഗ്രഹ ജീവികൾ എത്തിയതാണെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. പറക്കുംതളികയാണ് എത്തിയതെന്ന് 1976 സെപ്റ്റംബറിലുണ്ടായ അനുഭവം പങ്കിടുന്ന പോസ്റ്റുകളും സമൂഹമാധ്യമങ്ങളിലുണ്ട്.

 

1976 സെപ്റ്റംബർ 19 ന് ഇറാന്റെ ആകാശത്ത് അജ്ഞാത വസ്തു എത്തിയെന്നും ഇതിനെ നേരിടാൻ ഇറാൻ യുദ്ധവിമാനങ്ങളെ അയച്ച സംഭവവും ആളുകൾ ഓർത്തെടുത്തു. യുഎസ് സർക്കാർ രേഖകളിലും 1976 ലെ ഈ സംഭവം ഉൾപ്പെടുത്തിയിട്ടുണ്ട്.

  • Related Posts

    മസാജ് സെന്ററില്‍ അനാശാസ്യം; ദമാമിൽ പ്രവാസികള്‍ അറസ്റ്റിൽ

    Spread the love

    Spread the loveദമാം∙ മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട രണ്ട് പ്രവാസികളെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് കിഴക്കന്‍ പ്രവിശ്യാ പൊലീസ് അറസ്റ്റ് ചെയ്തു.   ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ച് തുടര്‍നടപടികള്‍ക്കായി ഇരുവര്‍ക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന്…

    തടവുകാർക്ക് വീട്ടിൽനിന്ന് ഭക്ഷണമെത്തിച്ച് ജയിൽ ഉദ്യോഗസ്ഥ; ജോലി പോയി

    Spread the love

    Spread the loveവാഷിങ്ടൻ∙ തടവുകാർക്കായി വീട്ടിൽ പാചകം ചെയ്ത ഭക്ഷണം എത്തിച്ച ജയിൽ ഉദ്യോഗസ്ഥയെ ജോലിയിൽനിന്നു പിരിച്ചു വിട്ടു. അമേരിക്കയിലെ സൗത്ത് കാരോലൈനയിലെ ഗ്ലെൻ കാംബൽ ജയിലിൽ ജോലി ചെയ്തിരുന്ന മാട്രിസ് ഗ്രാന്റിനെയാണു ജോലിയിൽനിന്നു പിരിച്ചുവിട്ടത്. സംഭവത്തിൽ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്ത്…

    Leave a Reply

    Your email address will not be published. Required fields are marked *