യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു, പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ്

Spread the love

ചെന്നൈ∙ തമിഴ്നാട്ടിലെ പൊന്നേരി സർക്കാർ ആശുപത്രിയിലെ ജീവനക്കാരിയെ പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവിനെ വെടിവച്ച് വീഴ്ത്തി പൊലീസ്. ആശുപത്രിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന രാജേശ്വരിയെ (24) ആണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ കാഷ്വൽറ്റി വാർഡിനു സമീപത്തുവച്ച് പ്രകാശ് (35) പെട്രോൾ ഒഴിച്ചു തീകൊളുത്തിയത്. ഡ്യൂട്ടി കഴിഞ്ഞു പുറത്തേക്കു വരുമ്പോഴാണ് യുവാവ് ഓടിയെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. മുഖത്തും നെഞ്ചിലും അടിവയറ്റിലും പൊള്ളലേറ്റ രാജേശ്വരി കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാജേശ്വരിക്ക് 48 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.

 

രാജേശ്വരിയെ ആക്രമിച്ചശേഷം പ്രകാശ് സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് ഇന്ന് രാവിലെയാണ് പ്രകാശിനെ ചെന്നൈയിലെ മാധവാരത്തിനു സമീപത്തുവച്ച് പിടികൂടിയത്. കാലിൽ വെടിവച്ചു വീഴ്ത്തിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

  • Related Posts

    പ്രണയിക്കുന്നവർ സൂക്ഷിക്കുക! വിവാഹം കഴിച്ചാൽ ബഹിഷ്കരിക്കും; പ്രമേയം പാസാക്കി ഗ്രാമം

    Spread the love

    Spread the loveഹരിയാന∙ പ്രണയ വിവാഹങ്ങൾക്കെതിരെ ബഹിഷ്കരണം പ്രഖ്യാപിച്ച് ഗ്രാമം. ഹിസാർ ജില്ലയിലെ ആര്യ നഗർ ഗ്രാമത്തിൽ ചേർന്ന സാമുദായിക പഞ്ചായത്താണ് പ്രണയവിവാഹങ്ങൾക്കെതിരെ പ്രമേയം പാസാക്കിയത്. ഒരേ ഗ്രാമത്തിൽ നിന്നുള്ളവർ പ്രണയിച്ച് വിവാഹം കഴിച്ചാൽ അവരെ ബഹിഷ്കരിക്കും. അടുത്തിടെ മൂന്ന് പ്രണയ…

    തിളച്ച സാമ്പാർ മാറ്റി വയ്ക്കുന്നതിനിടെ കാൽവഴുതി ചെമ്പിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveവിജയവാഡ∙ ഗണേശോത്സവത്തോട് അനുബന്ധിച്ചു നടന്ന അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറിൽ വീണ് യുവതി മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. വിജയവാഡ സ്വദേശിനി സുജാത (46)യാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഭക്തർക്കായുള്ള അന്നദാനത്തിനു വേണ്ട ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കവേ…

    Leave a Reply

    Your email address will not be published. Required fields are marked *