തിളച്ച സാമ്പാർ മാറ്റി വയ്ക്കുന്നതിനിടെ കാൽവഴുതി ചെമ്പിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം

Spread the love

വിജയവാഡ∙ ഗണേശോത്സവത്തോട് അനുബന്ധിച്ചു നടന്ന അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറിൽ വീണ് യുവതി മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. വിജയവാഡ സ്വദേശിനി സുജാത (46)യാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഭക്തർക്കായുള്ള അന്നദാനത്തിനു വേണ്ട ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കവേ പാചകപ്പുരയിലാണ് സംഭവം.

 

ഞായറാഴ്ച രാവിലെ പാചകപ്പുരയിൽ‍ അന്നദാനം ഒരുക്കുന്നതൽ സഹായിക്കുകയായിരുന്നു സുജാത. തിളച്ച സാമ്പാർ മാറ്റിവയ്ക്കുന്നതിനിടെ സുജാത അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. സുജാതയും മറ്റൊരാളും കൂടി വലിയ ചെമ്പ് കൊണ്ടുപോകുന്നതും സുജാത അതിലേക്ക് വീഴുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

 

ദേഹമാസകലം പൊള്ളിയ സുജാതയെ സംഘാടകർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ തിങ്കളാഴ്ച രാവിലെ മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി സാമ്പാറിൽ വീഴാനിടയായ സാഹചര്യം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    പ്രണയിക്കുന്നവർ സൂക്ഷിക്കുക! വിവാഹം കഴിച്ചാൽ ബഹിഷ്കരിക്കും; പ്രമേയം പാസാക്കി ഗ്രാമം

    Spread the love

    Spread the loveഹരിയാന∙ പ്രണയ വിവാഹങ്ങൾക്കെതിരെ ബഹിഷ്കരണം പ്രഖ്യാപിച്ച് ഗ്രാമം. ഹിസാർ ജില്ലയിലെ ആര്യ നഗർ ഗ്രാമത്തിൽ ചേർന്ന സാമുദായിക പഞ്ചായത്താണ് പ്രണയവിവാഹങ്ങൾക്കെതിരെ പ്രമേയം പാസാക്കിയത്. ഒരേ ഗ്രാമത്തിൽ നിന്നുള്ളവർ പ്രണയിച്ച് വിവാഹം കഴിച്ചാൽ അവരെ ബഹിഷ്കരിക്കും. അടുത്തിടെ മൂന്ന് പ്രണയ…

    യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു, പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ്

    Spread the love

    Spread the loveചെന്നൈ∙ തമിഴ്നാട്ടിലെ പൊന്നേരി സർക്കാർ ആശുപത്രിയിലെ ജീവനക്കാരിയെ പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവിനെ വെടിവച്ച് വീഴ്ത്തി പൊലീസ്. ആശുപത്രിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന രാജേശ്വരിയെ (24) ആണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ കാഷ്വൽറ്റി വാർഡിനു സമീപത്തുവച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *